ആറളം ഫാമിൽ 14 കോടിയുടെ ബാധ്യത; സമഗ്ര അന്വേഷണം നടത്തുമെന്ന് മന്ത്രി കെ എ തുളസി

ഇരിട്ടി: ആറളം ഫാമിന്റെ ഇതുവരെയുള്ള പ്രവർത്തനങ്ങളും നഷ്ടക്കണക്കുകളും സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് പട്ടികജാതി പട്ടികവർഗ വികസന വകുപ്പ് മന്ത്രി കെ. എ. തുളസി പറഞ്ഞു. ആറളം ഫാമിൽ ചേർന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ഫാമിന്റെ വരുമാനം കുത്തനെ കുറഞ്ഞതും തൊഴിലാളികൾ ഫാം ഉപേക്ഷിച്ചുപോകുന്ന സാഹചര്യവും ഗൗരവത്തോടെ കാണേണ്ടതാണെന്ന് മന്ത്രി പറഞ്ഞു. നിലവിൽ ഏകദേശം 14 കോടി രൂപയുടെ ബാധ്യതയാണ് ഫാം നേരിടുന്നത്. തൊഴിലാളികളുടെ മെച്ചപ്പെട്ട ജീവിതവും വരുമാനവും ലക്ഷ്യമിട്ട് ആരംഭിച്ച സംരംഭം ഈ നിലയിലേക്ക് പിന്നോട്ടുപോയത് അംഗീകരിക്കാനാവില്ല. ഫാമിന്റെ മുൻകാല കണക്കുകളും മിനിറ്റ്സുകളും വിശദമായി പരിശോധിക്കും.
സർക്കാരിന്റെ അനുമതിയില്ലാതെ ഫാമിന്റെ ഭൂമി സ്വകാര്യ വ്യക്തികൾക്ക് പാട്ടത്തിന് നൽകിയ നടപടി പരിശോധിക്കും. സർക്കാരിന്റെ ഒരുതുണ്ട് ഭൂമിപോലും നഷ്ടപ്പെടാൻ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. ഫാമിലെ തൊഴിലാളികളുടെയും ജീവനക്കാരുടെയും കൃത്യമായ കണക്കുകൾ നൽകാനും നിർദേശം നൽകി. ഫാമിൽ സ്ഥിരതാമസമുള്ളവർ, പുനരധിവസിപ്പി




