Uncategorized

മുഖ്യമന്ത്രിയുടെ പരിപാടിയിൽ മാധ്യമങ്ങളെ വിലക്കിയതും ഇറക്കിവിട്ടതും പ്രതിഷേധാർഹം: കെ വി അബ്ദുൾ ഖാദർ

മുഖ്യമന്ത്രി വി ഡി സതീശന്റെ പരിപാടിയിൽ മാധ്യമങ്ങളെ വിലക്കുകയും ഇറക്കി വിടുകയും ചെയ്ത സംഭവം പ്രതിഷേധാർഹമാണെന്ന് സിപിഐഎം തൃശൂർ ജില്ലാ സെക്രട്ടറി കെ വി അബ്ദുൾ ഖാദർ. മുഖ്യമന്ത്രി അധികാരം ദുർവിനിയോഗം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമ പ്രവർത്തകരെ ഇറക്കിവിട്ടതിനെ കുറിച്ച് വിശദീകരണം നൽകാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും കെ വി അബ്ദുൾ ഖാദർ ആവശ്യപ്പെട്ടു.ചോദ്യം ചോദിക്കാൻ പാടില്ല എന്നത് മാത്രമല്ല, ദൃഷ്ടിയിൽ തന്നെ പെടാൻ പാടില്ല എന്ന സമീപനമാണ് മുഖ്യമന്ത്രിക്ക്, ഇത് തീർത്തും പ്രതിഷേധാർഹമാണ്. മുഖ്യമന്ത്രി പങ്കെടുക്കുന്ന എല്ലാ പരിപാടിയിലും മാധ്യമ പ്രവർത്തകർക്ക് നേരെ പൊലീസ് അധികാര പ്രയോഗം നടത്തുകയാണ്, കെ വി അബ്ദുൾ ഖാദർ പറഞ്ഞു.വഖഫ് ബോർഡ് പിരിച്ചുവിടാനുള്ള നീക്കം ജനാധിപത്യവിരുദ്ധമെന്ന് കെ വി അബ്ദുൽ ഖാദർ ചൂണ്ടിക്കാട്ടി. അർധ ജുഡീഷ്യൽ അധികാരമുള്ള സ്റ്റാറ്റ്യൂട്ടറി സമിതിയാണ് വഖഫ് ബോർഡ്.ഗവൺമെന്റുകൾ മാറി വന്നാൽ വഖഫ് ബോർഡുകളെ പിരിച്ചുവിടാറില്ല. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ മുസ്ലിം ലീഗ് നേതാവിനെ പിരിച്ചുവിട്ടിട്ടില്ല. ഇപ്പോൾ ചെയ്യുന്ന തെറ്റായ നടപടിയിലൂടെ തെറ്റായ സന്ദേശമാണ് യുഡിഎഫ് നൽകാൻ ശ്രമിക്കുന്നത്. ഈ ഗവൺമെന്റിന്റെ നിലപാട് എന്തെന്നത് ചില കാര്യങ്ങളിൽ ദുരൂഹമായി നിൽക്കുന്നു. വഖഫ് – ദേവസ്വം ബോർഡുകൾ രാഷ്ട്രീയ നിറത്തിന്റെ അടിസ്ഥാനത്തിൽ അല്ല പരിഗണിക്കേണ്ടതെന്നും കെ വി അബ്ദുൾ ഖാദർ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button