Uncategorized
അമിത് ഷായുടെ കൊല്ലം സന്ദർശനത്തിനിടെ സുരക്ഷാ വീഴ്ച; സുരക്ഷാ ഉദ്യോഗസ്ഥർ നോക്കി നിൽക്കെ കാറിന് മുന്നിലേക്ക് ചാടി വീണ് കോൺഗ്രസ് പ്രവർത്തകർ

അമിത് ഷായുടെ കൊല്ലം സന്ദർശനത്തിനിടെ വൻ സുരക്ഷാ വീഴ്‌ച. അമിത് ഷായ്ക്ക് നേരെ ദേശീയ സുരക്ഷാ ഗാർഡും പൊലീസും നോക്കി നിൽക്കെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരികൊടി പ്രതിഷേധം നടത്തി.ആഭ്യന്തര മന്ത്രിയുടെ കാറിന് മുന്നിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചാടി വീണാണ് കരിങ്കൊടി കാണിച്ചത്. ഇറിഗേഷൻ ഓഫീസ് പരിസരത്ത് നിന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കരിങ്കൊടി കാണിച്ചത്. ആദ്യ സുരക്ഷാ വാഹന വ്യൂഹം കടന്ന് പോയശേഷമാണ് ഇവർ ആഭ്യന്തര മന്ത്രിയെ തടഞ്ഞത്. 200 മീറ്ററോളം ആദ്യ വാഹന വ്യൂഹം കടന്ന് പോയിരുന്നു.ഇതിനെ തുടർന്ന് യുവമോർച്ച പ്രവർത്തകർ യൂത്ത് കോൺഗ്രസ് പ്രവർത്തരെ കയ്യേറ്റത്തിന് ശ്രമിച്ചു. ചെരുപ്പെടുത്ത് എറിയുകയും മർദിക്കാനും ശ്രമിച്ചു. പിന്നീട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.




