24.9 C
Iritty, IN
October 5, 2024
  • Home
  • kannur
  • വിമാനത്താവളത്തിനകത്ത്‌ ടാക്സികൾക്കുള്ള പ്രവേശനഫീസ് പിൻവലിക്കണം
kannur

വിമാനത്താവളത്തിനകത്ത്‌ ടാക്സികൾക്കുള്ള പ്രവേശനഫീസ് പിൻവലിക്കണം

കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിനകത്ത്‌ ടാക്സികൾക്ക് ഏർപ്പെടുത്തിയ പ്രവേശനഫീസ് പിൻവലിക്കണമെന്ന്‌ ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ ഫെഡറേഷൻ (സിഐടിയു) ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു. ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ എസ്‌ സുനിൽകുമാർ ഉദ്‌ഘാടനംചെയ്തു.
ജില്ലാ പ്രസിഡന്റ്‌ വി കെ ബാബുരാജ് അധ്യക്ഷനായി. എം ചന്ദ്രൻ അനുശോചന പ്രമേയവും സെക്രട്ടറി ടി പി ശ്രീധരൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. സിഐടിയു സംസ്ഥാന സെക്രട്ടറി കെ പി സഹദേവൻ, അരക്കൻ ബാലൻ, പി പുരുഷോത്തമൻ, യു വി രാമചന്ദ്രൻ, എം സി ഹരിദാസൻ, കെ ബഷീർ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: യു വി രാമചന്ദ്രൻ (പ്രസിഡന്റ്‌), ടി പി ശ്രിധരൻ, പി പുരുഷോത്തമൻ, എം സി – ഹരിദാസൻ, കെ ബഷീർ, പി മഹേഷ് (വൈസ്‌ പ്രസിഡന്റ്‌), വി കെ ബാബുരാജ്‌(ജനറൽ സെക്രട്ടറി), എം ചന്ദ്രൻ, -എ ചന്ദ്രൻ, കെ മനോഹരബാബു, മാണിക്കോത്ത് രവി, എ വി പ്രകാശൻ (സെക്രട്ടറി).

Related posts

മ​ല​ഞ്ച​ര​ക്ക് വി​പ​ണി​ക​ൾ ഉ​ണ​ർ​ന്നു

Aswathi Kottiyoor

പ്രശസ്ത ബാലസാഹിത്യകാരന്‍ കെ.വി രാമനാഥന്‍ അന്തരിച്ചു

Aswathi Kottiyoor

കണ്ണൂരില്‍ പിക്കപ്പ് ജീപ്പ് പാഞ്ഞുകയറി റോഡരികില്‍നിന്ന രണ്ടുപേര്‍ മരിച്ചു; മൂന്നുപേര്‍ക്ക് പരിക്ക്.*

Aswathi Kottiyoor
WordPress Image Lightbox