അങ്കണവാടികളുടെ പ്രവർത്തനം താളം തെറ്റുന്നു; തൃശൂരിൽ ജീവനക്കാർക്ക് ശമ്പളം മുടങ്ങിയിട്ട് മാസങ്ങൾ

സംസ്ഥാനത്തെ അങ്കണവാടി പ്രവർത്തനങ്ങൾ താളം തെറ്റുന്നു. തൃശൂർ ജില്ലയിലെ 137 അങ്കണവാടികളിലെ ജീവനക്കാർക്ക് ശമ്പളം മുടങ്ങിയിട്ട് മാസങ്ങൾ. അടുത്ത മാസം 5നുള്ളിൽ പ്രശ്‌നങ്ങൾ പരിഹരിച്ചില്ലെങ്കിൽ അങ്കണവാടികൾ അടച്ചിട്ട് പ്രേക്ഷോഭത്തിലേക്കെന്നും ജീവനക്കാർ. സംസ്ഥാന സർക്കാരിൻ്റെ വിഹിതമാണ് ലഭിക്കാത്തതെന്നും ജീവനക്കാർ.കഴിഞ്ഞ 10 വർഷം സുതാര്യമായി, പുത്തുൻ മാറ്റങ്ങളോടെ പ്രവർത്തിച്ചിരുന്ന സംസ്ഥാനത്തെ അങ്കണവാടികൾ തകർച്ചയുടെ വക്കിലേക്കാണ് നീങ്ങുന്നത്. തൃശൂർ ജില്ലയിലെ 274 ജീവനക്കാർക്കാണ് മാസങ്ങളായി വേതനം ലഭിക്കാത്തത്. കുട്ടികൾക്കുള്ള ഭക്ഷണം, പലചരക്ക് സാധനങ്ങൾ, പാചകം ചെയ്യാനുള്ള ഗ്യാസ് എന്നിവയ്ക്ക് ജീവനക്കാരുടെ കൈയ്യിൽ നിന്നാണ് പണം ചിലവാക്കുന്നത്. പ്രതിസന്ധി അതിരൂക്ഷമാണെന്ന് ജീവനക്കാർ തന്നെ പറയുന്നു.സ്വന്തമായി കെട്ടിമില്ലാതെ വാടകയ്ക്ക് പ്രവർത്തിക്കുന്ന അങ്കണവാടികൾക്കാകട്ടെ കൃത്യമായി വാടക തുകയും അധികൃതർ നൽകുന്നില്ല. കുടിവെള്ളം, വൈദ്യുതി എന്നിവയ്ക്കും പണം മുടക്കുന്നത് ജീവനക്കാരാണ്. മാസവസാനം ബില്ലുകളും, വൗച്ചറുകളും അധികൃതർക്ക് അയച്ചാൽ പോലും കൃത്യമായി തുക ലഭിക്കുന്നില്ലെന്നും ജീവനക്കാർ പരാതി പറയുന്നു. സിഡിപിഓ ഓസീഫർ ഇല്ലാത്തതിൽ ജില്ലയിലെ പ്രവർത്തനങ്ങൾ കൂടതൽ പ്രതിസന്ധിയിലേക്ക് കടക്കുകയാണെന്നും ജീവനക്കാർ പറയുന്നു. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാന ശിശുവികസന വകുപ്പിന്റെ തൃശൂർ ഓഫീസിലേക്ക് ജീവനക്കാർ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇനിയും പ്രശ്‌നങ്ങൾ പരിഹരിച്ചില്ലെങ്കിൽ കടുത്ത തീരുമാനത്തിലേക്ക് നീങ്ങുമെന്നും ജില്ലയിലെ അങ്കണവാടി ജീവനക്കാർ അറിയിച്ചു.




