Uncategorized

‘മൃതശരീരത്തോട് അനാദരവ് കാട്ടുന്ന സർക്കാരാണിത്, എരണംകെട്ടവർ നാട് ഭരിച്ചാൽ ഇതൊക്കെ തന്നെ സംഭവിക്കും’: എം വിജിൻ

പറവൂർ ആശുപത്രിയിൽ മൃതദേഹം സംഭവത്തിൽ പ്രതികരണവുമായി എം വിജിൻ. മൃതശരീരത്തോട് അനാദരവ് കാട്ടുന്ന സർക്കാരാണിതെന്ന് എം വിജിൻ പറഞ്ഞു. അതിന്റെ തുടക്കം മുഖ്യമന്ത്രിയുടെ നാട്ടിൽ നിന്നാണെന്ന് എം വിജിൻ കൂട്ടിച്ചേർത്തു. പറവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ മൃതദേഹം അഴുകിയ അനാസ്ഥയിൽ‍ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ നടന്ന ബഹുജന മാർച്ച്‌ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം വിജിൻമുഖ്യമന്ത്രിയുടെ കീഴിലെ പ്രധാന ആരോഗ്യ കേന്ദ്രമാണിത്. എരണംകെട്ടവർ നാട് ഭരിച്ചാൽ ഇതൊക്കെ തന്നെ സംഭവിക്കുമെന്നും എം വിജിൻ മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രിമാർ വിദേശത്തേക്ക് റീലാക്സേയേഷൻ യാത്ര നടത്തുകയാണ്.മന്ത്രിമാർക്ക് സർക്കാർ വാഹനം പറ്റില്ല. റേഞ്ച് ഓവർ തന്നെ വേണം മുഖ്യമന്ത്രി യാത്ര നടത്തിയ 20 ലക്ഷം ഉണ്ടെങ്കിൽ 20 ഫ്രീസർ വാങ്ങാമെന്നും എം വിജിൻ പറഞ്ഞു. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ആശുപത്രിയുടെ വികസത്തിന് തടസ്സം നിന്നത് വി ഡി സതീശൻ സർക്കാർ ആണെന്നും എം വിജിൻ കൂട്ടിച്ചേർത്തു.പറവൂർ താലൂക്ക് ആശുപത്രിയിൽ ഫ്രീസറിൽ സൂക്ഷിച്ച മൃതദേഹങ്ങൾ അഴുകിയ അവസ്ഥയിൽ. പറവൂർ സ്വദേശിയാണ് ആരോപണവുമായി രം​ഗത്തെത്തിയത്. സംഭവത്തിൽ ആരോഗ്യമന്ത്രിയ്ക്ക് പരാതി നൽകിയതായാണ് വിവരം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button