Uncategorized

3.14 കോടിയുടെ വൈദ്യുതി ക്രമക്കേട്; കളമശേരിയിലും മരടിലുമായി കണ്ടെത്തിയത് വൻ ക്രമക്കേട്

കൊച്ചി: KSEBയിൽ 3.14 കോടിയുടെ വൈദ്യുതി ദുരുപയോഗ ക്രമക്കേട് കണ്ടെത്തി. എറണാകുളം ജില്ലയിലെ മരട് ഇലക്ട്രിക്കൽ സെക്ഷൻ, കളമശ്ശേരി സെക്ഷൻ പരിധിയിലാണ് ക്രമക്കേട് കണ്ടെത്തിയത്. മരട് സെക്ഷനിൽ 260 കിലോ വാട്ട് അനധികൃത ലോഡ് ഘടിപ്പിച്ച് ഉപയോഗം കണ്ടെത്തി. KSEBL കൊല്ലം ആന്റി പവർ തെഫ്റ്റ് സ്ക്വാഡിന്റെ പരിശോധനയിലാണ് കണ്ടെത്തൽ.ചീഫ് വിജിലൻസ് ഓഫീസറുടെ നിർദ്ദേശപ്രകാരം ആയിരുന്നു പരിശോധന നടന്നത്. അനുമതി ഉണ്ടായിരുന്നത് 50 കിലോവാട്ടിന് മാത്രമായിരുന്നു എന്നാൽ ഇതേ കണക്ഷനിൽ നിന്നും 145 കടമുറികളിലേക്ക് കെഎസ്ഇബിയുടെ മീറ്ററിലൂടെ വൈദ്യുതി നൽകി ദുരുപയോഗം ചെയ്‌തു. കളമശ്ശേരി സെക്ഷനിൽ 850 കിലോ വാട്ട് അധിക ലോഡ് സ്ഥാപിച്ച് പ്രവർത്തിക്കുന്നതായും കണ്ടെത്തൽ.

മരട് ഇലക്ട്രിക്കല്‍‍‍ സെക്ഷന്റെ കീഴില്‍‍ 50 കിലോവാട്ട് കണക്ടഡ് ലോഡിന്റെ അനുമതി മാത്രമുണ്ടായിരുന്ന ഒരു എച്ച്.ടി. ഉപഭോക്താവിന്റെ കണക്ഷനില്‍ 260 കിലോവാട്ട് അനധികൃത ലോഡ് ഘടിപ്പിച്ച് ഉപയോഗിക്കുന്നതായി കണ്ടെത്തി. ഈ കണക്ഷനില്‍‍ നിന്നും അനുമതിയില്ലാതെ 145 കടമുറികളിലേയ്ക്ക് കെ.എസ്.ഇ.ബി.യുടെ മീറ്ററിലൂടെയല്ലാതെ വൈദ്യുതി നല്‍കിയാണ് ദുരുപയോഗം നടത്തിയിരുന്നത്.

കൂടാതെ കളമശ്ശേരി സെക്ഷന്‍ പരിധിയില്‍ വ്യാവസായിക ആവശ്യത്തിനുള്ള 450 കിലോവാട്ട് കണക്ടഡ് ലോഡ് അനുമതിയുള്ള കണക്ഷനില്‍ 850 കിലോവാട്ട് അധികലോഡ് സ്ഥാപിച്ച് പ്രവൃത്തിക്കുന്നതായി കണ്ടെത്തുകയുണ്ടായി. ഈ സ്ഥാപനത്തില്‍ കെ.എസ്.ഇ.ബി.യുടെ അനുമതിയില്ലാതെ നിയമവിരുദ്ധമായി എയര്‍ടെല്‍‍, ബി.എസ്.എന്‍‍.എല്‍‍ എന്നിവയുടെ മൊബൈല്‍‍‍ ടവറുകളിലേയ്ക്ക് വൈദ്യുതി വിതരണം നടത്തുന്നതായും കണ്ടെത്തിയിട്ടുണ്ട്.

സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനകള്‍‍ വഴി എ.പി.റ്റി.എസ്. കൊല്ലം യൂണിറ്റ് 3.14 കോടി രൂപയുടെ വൈദ്യുത ക്രമക്കേടാണ് കണ്ടെത്തിയത്. കേരളത്തിലുടനീളം തുടര്‍ന്നും ഇത്തരം കര്‍ശന പരിശോധനകള്‍‍ നടത്തുമെന്നും ചീഫ് വിജിലന്‍സ് ഓഫീസര്‍ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button