24.2 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത; ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടേക്കും
Uncategorized

ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത; ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടേക്കും


തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളില്‍ ഓറഞ്ച് അലർട്ടും യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിരിക്കുന്നത്. ഇടിമിന്നലും 40–50 കി.മീ വേഗത്തിലുള്ള കാറ്റുമുണ്ടാകും.

മേയ്‌ 6 ഓടെ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി രൂപപ്പെടാൻ സാധ്യത. തുടർന്നുള്ള 48 മണിക്കൂറിൽ ന്യൂനമർദമായി ശക്തി പ്രാപിക്കാനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.കേരള–കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല. ലക്ഷദ്വീപ് പ്രദേശങ്ങളിലും, ഗൾഫ് ഓഫ് മാന്നാർ, വടക്കൻ ആന്ധ്രപ്രദേശ് തീരങ്ങൾ, കൊമോറിൻ, മാലദ്വീപ് പ്രദേശങ്ങളിലും മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെ വേഗത്തിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല.

Related posts

മുണ്ടക്കൈ ഉരുൾപൊട്ടൽ: ഡിഎൻഎ പരിശോധന നിർണായകം, കാണാതായവരുടെ പട്ടിക പുതുക്കാനാകുമെന്ന് പ്രതീക്ഷ

Aswathi Kottiyoor

ബലാത്സംഗക്കേസ്; സിദ്ദിഖ് ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായേക്കും

Aswathi Kottiyoor

റേസിങ് ബൈക്കിടിച്ച് വഴിയാത്രക്കാരിക്ക് ദാരുണാന്ത്യം

Aswathi Kottiyoor
WordPress Image Lightbox