Uncategorized

തൃശൂർ മെഡിക്കൽ കോളജിൽ വൈദ്യുതിയില്ല; അടിയന്തര ശസ്ത്രക്രിയ ഉൾപ്പെടെ മാറ്റിവെച്ചു

മുളങ്കുന്നത്തുകാവ്: തൃശൂർ മെഡിക്കൽ കോളജിൽ ഇന്ന് രാവിലെ മുതൽ വൈദ്യുതിയില്ല. ആശുപത്രിക്കുള്ളിലെ വയറിങ് തകരാറാണ് പ്രതിസന്ധിക്കിടയാക്കിയത്. വൈദ്യുതി തടസപ്പെട്ടതോടെ അടിയന്തര ശസ്ത്രക്രിയ ഉൾപ്പെടെ മാറ്റിവെച്ചു.രാവിലെ ഏഴര മുതലാണ് മെഡിക്കൽ കോളജിൽ വൈദ്യുതി പൂർണമായും തകരാറിലായത്. കെഎസ്ഇബിയിൽ നിന്നും വൈദ്യുതി ലഭിക്കുന്നുണ്ടെങ്കിലും ആശുപത്രിക്ക് അകത്തെ തകരാർ മൂലം വൈദ്യുതി തടസപ്പെടുകയാണ്. നിലവിൽ ആശുപത്രിയിലെ ഒപി സർവീസുകൾ, കേൾവി പരിശോധന അടക്കം മാറ്റിവെച്ചിട്ടുണ്ട്.

സ്വിച്ചിന്റെ തകരാറാണ് പവർ ഫെയിലിയറിന് കാരണമെന്നാണ് മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ജെ ലിജോ നൽകുന്ന വിശദീകരണം. ഉച്ചയോടെ പ്രതിസന്ധിയിൽ പരിഹാരം കാണും. ചില്ലർ പ്ലാന്റ്, കാത്ത് ലാബ് എന്നിവിടങ്ങളിലേക്കുള്ള വൈദ്യുത ബന്ധം വിച്ഛേദിക്കപ്പെട്ടു.എച്ച്ഒഡിമാരുമായി സംസാരിച്ച് പല ഡിപ്പാർട്ട്മെന്റുകളിലും ശസ്ത്രക്രിയ മാറ്റിവെക്കുകയായിരുന്നു. അത്യാവശ്യമില്ലാത്ത ശസ്ത്രക്രിയകൾ ആണ് ഒഴിവാക്കിയതെന്നും സൂപ്രണ്ട് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button