Uncategorized
ദമ്മാം-റിയാദ് ഹൈവേയിൽ വാഹനാപകടം; മലയാളി യുവാവിന് ദാരുണാന്ത്യം

സൗദി അറേബ്യയിലെ ദമ്മാം-റിയാദ് ഹൈവേയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം. ആലപ്പുഴ ആറാട്ടുപുഴ അൻസില മൻസിലിൽ അബ്ദുറസാഖിൻ്റെ മകൻ അൻസാർ അഷ്‌റഫ് (35) ആണ് മരിച്ചത്. അവധിക്കാലത്തിന് ശേഷം രണ്ടാഴ്ച മുമ്പ് മാത്രമാണ് ഇദ്ദേഹം നാട്ടിൽ നിന്ന് ദമ്മാമിൽ തിരികെയെത്തിയത്.
റിയാദിലെ കിംഗ് സൗദ് മെഡിക്കൽ സിറ്റി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലെത്തിച്ച് സംസ്‌കരിക്കും. റിയാദ് കെഎംസിസി വെൽഫെയർ വിങ് പ്രവർത്തകരുടെ നേതൃത്വത്തിലാണ് തുടർനടപടികൾ പുരോഗമിക്കുന്നത്.




