Uncategorized

സ്പോൺസർമാർ ഉണ്ടായിരുന്നെങ്കിൽ എന്തുകൊണ്ട് വയനാട്ടിൽ വീട് വച്ചു കൊടുത്തില്ല: എം വിജിൻ

യു ഡി എഫിന് ഇത്രയും സ്പോൺസർമാരുണ്ടെങ്കിൽ എന്തൊകൊണ്ട് നിങ്ങൾ വയനാട്ടിൽ വീട് വെച്ചു കൊടുത്തില്ലയെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എം വിജിൻ എം എൽ എ. ഡി വൈ എഫ് ഐയുടെ നേതൃത്വത്തിലുള്ള സംസ്ഥാന വ്യാപക പ്രതിഷേധ പരിപാടി തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേ​ഹം. ഇന്നലെ പത്രസമ്മേളനത്തിൽ നാടകം കളിക്കുകയായിരുന്നു മുഖ്യമന്ത്രി.സ്പോൺസർ ആരാണ് എന്ന് അറിയാൻ ഞങ്ങൾക്ക് ആഗ്രഹമുണ്ടെന്നും 15 തവണ മാധ്യമങ്ങൾ ചോദ്യം ചോദിച്ചിട്ടും ഉത്തരം പറഞ്ഞില്ലയെന്നും എം വിജിൻ എം എൽ എ പറഞ്ഞു. മംഗലാപുരത്തേക്ക് പോയത് ആരുടെ ഫ്ലൈറ്റിലാണെന്ന് വെളിപ്പെടുത്തണം. മലപ്പുറത്തേക്കുള്ള യാത്രയ്ക്ക് പണം മുടക്കിയത് ആരാണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. മിസ്റ്റർ സതീശാ നിങ്ങൾ അടിമുടി തട്ടിപ്പാണെന്നും തെറ്റുകളെ ഒരു മടിയുമില്ലാതെ എങ്ങനെ ന്യായീകരിക്കാൻ പറ്റുന്നുവെന്നും അദ്ദേ​ഹം ചോദിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button