Uncategorized

ചക്കക്കൊമ്പനെയും മുറിവാലനെയും പിടികൂടി മാറ്റാനുള്ള നടപടികള്‍ക്ക് തുടക്കമിട്ട് വനംവകുപ്പ്; നടപടി പ്രദേശത്ത് ഒരുജീവന്‍ കൂടി പൊലിഞ്ഞതോടെ

ഇടുക്കി: ചിന്നക്കനാല്‍ മേഖലയില്‍ ഭീതി വിതയ്ക്കുന്ന ചക്കക്കൊമ്പന്‍, മുറിവാലന്‍ ഉള്‍പ്പെടെയുള്ള കാട്ടാനകളെ പിടികൂടി മാറ്റാനുള്ള നടപടികള്‍ക്ക് വനംവകുപ്പ് തുടക്കമിട്ടു. പന്തടിക്കളം സ്വദേശി വിജയന്റെ മരണത്തിന് പിന്നാലെ നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് വനംവകുപ്പിന്റെ അടിയന്തര ഇടപെടല്‍.അരികൊമ്പനെ നാടുകടത്തിയെങ്കിലും ശാന്തന്‍പാറ, ചിന്നക്കനാല്‍, പൂപ്പാറ മേഖലകളില്‍ കാട്ടാന ഭീതിക്ക് തെല്ലും ശമനമില്ല. പ്രദേശത്ത് നിരന്തരം നാശനഷ്ടങ്ങളുണ്ടാക്കുന്ന ചക്കക്കൊമ്പനും മുറിവാലനും, മറ്റൊരു പിടിയാനയും ആണ് ഇപ്പോള്‍ നാട്ടുകാരുടെ ഉറക്കം കെടുത്തുന്നത്. ഒരു ജീവന്‍ കൂടി പൊലിഞ്ഞതോടെ ജനരോഷം ആളിപ്പടര്‍ന്നു. തുടര്‍ന്നാണ് അടിയന്തര ഇടപെടല്‍.

അരികൊമ്പന്‍ ദൗത്യത്തേക്കാള്‍ ഏറെ വെല്ലുവിളികള്‍ നിറഞ്ഞതായിരിക്കും പുതിയ ദൗത്യമെന്നാണ് വിലയിരുത്തല്‍. ഒന്നിലധികം ആനകളെ ഒരേസമയം നിരീക്ഷിക്കുകയും മയക്കുവെടി വെച്ച് മാറ്റുകയും വേണം. ഇതിനായി ദൗത്യസംഘത്തെയും കുങ്കിയാനകളെയും ഉടന്‍ തന്നെ ഇടുക്കിയില്‍ എത്തിക്കും.

അതേസമയം, അക്രമകാരികളായ കാട്ടാനകളെ വെടിവെച്ചു കൊല്ലണം എന്നാണ് മുന്‍ മന്ത്രി എംഎം മണിയുടെ പ്രതികരണം. നിയമപരമായ കടമ്പകളും പരിസ്ഥിതി സംഘടനകളുടെ എതിര്‍പ്പുകളും മറികടന്ന് വനംവകുപ്പ് ഈ ദൗത്യം എങ്ങനെ പൂര്‍ത്തിയാക്കുമെന്നാണ് ഇനി കണ്ടറിയേണ്ടത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button