Uncategorized

തദ്ദേശ വകുപ്പിൽ നിയമന വിവാദം; കിലയിൽ താത്ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട് രാഷ്ട്രീയക്കാരെ തിരുകിക്കയറ്റി?

മലപ്പുറം: യുഡിഎഫ് സര്‍ക്കാരില്‍ വീണ്ടും നിയമന വിവാദം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിശീലന കേന്ദ്രമായ കിലയില്‍ (കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്‍) രാഷ്ട്രീയക്കാരെ തിരുകിക്കയറ്റിയതായാണ് ആരോപണം. തദ്ദേശ വകുപ്പ് മന്ത്രി കെ എം ഷാജിയുടെ അറിവോടെയാണ് നിയമനമെന്നാണ് വിമർശനം. എംഎസ്എഫ് സ്റ്റേറ്റ് ട്രഷറര്‍ മുതല്‍ മണ്ഡലം ഭാരവാഹികള്‍ വരെ പട്ടികയിലുണ്ട്. യൂത്ത് ലീഗ്, യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. നിലവിലെ താത്ക്കാലിക ജീവനക്കാരെ മുഴുവന്‍ പിരിച്ചുവിട്ടാണ് നിയമനം നടത്തിയത്.

കിലയിലെ ആര്‍ജിഎസ്എ, തീമാറ്റിക് എക്‌സ്‌പേര്‍ട്ട്, കോര്‍ഡിനേറ്റര്‍ പോസ്റ്റുകളിലേക്കാണ് നിയമനം നടത്തിയിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട പ്രൊജക്റ്റുകള്‍ ഏതെല്ലാം പദ്ധതികളില്‍ ഇന്‍വെസ്റ്റ് ചെയ്യാന്‍ സാധിക്കും എന്നതിലടക്കം പരിശോധന നടത്തുന്നതിനും മറ്റുമുള്ള പോസ്റ്റാണ് ആര്‍ജിഎസ്എ. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് മികച്ച വൈദഗ്ധ്യം വേണം. കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികള്‍ കൃത്യതയോടെ നടപ്പിലാക്കുക എന്നതാണ് തീമാറ്റിക് എക്‌സ്‌പേര്‍ട്ടിന്റെ ജോലി. കോര്‍ഡിനേറ്ററുടെ ജോലിയും സമാനമാണ്. ഇത്തരത്തില്‍ വളരെ നിര്‍ണായകമായ പോസ്റ്റുകളിലേക്കാണ് പാര്‍ട്ടി നല്‍കിയ നോമിനേഷന്‍ പരിഗണിച്ച് നിയമനം നല്‍കിയിരിക്കുന്നതെന്നാണ് വിമർശനം.എംഎസ്എഫ് സംസ്ഥാന സമിതി അംഗമായ മുഹമ്മദ് മുസ്തഫയാണ് നിയമനം ലഭിച്ച ഒരാള്‍. എംഎസ്എഫ് കാസര്‍കോട് ജില്ല സെക്രട്ടറി മുഹമ്മദ് ഷാനിദ്, എംഎസ്എഫ് സംസ്ഥാന ട്രഷറര്‍ മുഹമ്മദ് റാഷിദ്, എംഎസ്എഫ് കൊയിലാണ്ടി മണ്ഡലം ജനറല്‍ സെക്രട്ടറി നാദിര്‍ മുഹമ്മദ്, തൃശൂര്‍ വനിതാ ലീഗ് ഭാരവാഹികളായ റിസ്മിയ, ഫൗസിയ, എംഎസ്എഫ് മലപ്പുറം ജില്ല സെക്രട്ടിറി സലാഹുദ്ദീന്‍, ഹരിത സംസ്ഥാന ചെയര്‍പേഴ്‌സണ്‍ ഷാഹിദ, യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ശ്രീനാഥ്, ഡോ. പ്രിയ, കെഎസ്‌യു സംസ്ഥാന സമിതി അംഗം അക്ഷിത, കൊല്ലത്തെ യൂത്ത് കോണ്‍ഗ്രസ് നേതാവ് നിതിന്‍ എം എന്നിവര്‍ക്കാണ് നിയമനം നല്‍കിയിരിക്കുന്നത്. 25,000 മുതല്‍ 75,000 രൂപ വരെയാണ് ഇവര്‍ക്ക് നല്‍കുന്ന ശമ്പളം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button