Uncategorized

കടല്‍ കടന്ന് ഫിഷറീസ് മന്ത്രിയും ഡെപ്യൂട്ടി സ്പീക്കറും; ഇരുവരുടെയും വിദേശയാത്ര സ്വകാര്യ സന്ദര്‍ശനത്തിന്

തിരുവനന്തപുരം: പ്രളയ ബാധിതര്‍ക്ക് അടിയന്തര ധനസഹായം പോലും ലഭിക്കാതെ ദുരിത ജീവിതം നയിക്കുന്നതിനിടയിലെ മന്ത്രിമാരുടെ വിദേശ യാത്രയില്‍ വിവാദം കനക്കുന്നു. ഫിഷറീസ് മന്ത്രിയുടെയും ഡെപ്യൂട്ടി സ്പീക്കറിന്റെയും വിദേശ യാത്ര സംബന്ധിച്ച വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. വി ഇ അബ്ദുല്‍ ഗഫൂര്‍ സ്വകാര്യ പരിപാടിക്കായാണ് വിദേശത്തേക്ക് പോയത്. അബുദാബിയിലേക്കായിരുന്നു വെള്ളിയാഴ്ച മന്ത്രിയുടെ യാത്ര. ശനിയാഴ്ച അബുദാബിയില്‍ നടന്ന വിവാഹ റിസപ്ഷനില്‍ പങ്കെടുക്കാനായിരുന്നു യാത്ര. ഇന്നലെ ദുബൈയില്‍ എത്തിയ മന്ത്രി രാവിലെ കേരളത്തില്‍ തിരികെ എത്തും എന്നാണ് വിവരം.

ബഹ്‌റൈനിലേക്കായിരുന്നു ഷാനിമോള്‍ ഉസ്മാന്റെ സന്ദര്‍ശനം. ഓണാഘോഷ പരിപാടികളില്‍ പങ്കെടുക്കാനായിരുന്നു യാത്ര. ഇതിനോടൊപ്പം കോണ്‍ഗ്രസ്, ലീഗ് സംഘടനകളുടെ പരിപാടികളിലും പങ്കെടുത്തു. വെള്ളിയാഴ്ച ബഹ്‌റൈനില്‍ എത്തിയ മന്ത്രി കഴിഞ്ഞ ദിവസം തിരിച്ചെത്തി.

അധികാരത്തിലെത്തി മാസങ്ങള്‍ മാത്രം പിന്നിടുമ്പോഴാണ് സതീശന്‍ സര്‍ക്കാര്‍ മന്ത്രിസഭയിലെ മന്ത്രിമാരുടെ വിദേശയാത്ര. മന്ത്രി ഒ ജെ ജനീഷ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, തദ്ദേശ വകുപ്പ് മന്ത്രി കെ എം ഷാജി എന്നിവരുടെ വിദേശ സന്ദര്‍ശനവും വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയായിരുന്നു. മൂന്ന് പേരുടെയും സ്വകാര്യ സന്ദര്‍ശനമായിരുന്നു. ജനീഷ് ഒമാനും രമേശ് ചെന്നിത്തല അമേരിക്കയിലെ ഷിക്കാഗോയും കെ എം ഷാജി യൂറോപ്യന്‍ രാജ്യമായ ബള്‍ഗേറിയയുമായിരുന്നു സന്ദര്‍ശിച്ചത്. സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും മന്ത്രി പി സി വിഷ്ണുനാഥും വിദേശ യാത്ര നടത്തിയെങ്കിലും ഔദ്യോഗിക യാത്രകളാണെന്നായിരുന്നു വിശദീകരണം.

ഭരണം മാറി പുതിയ സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷമുള്ള ആറ് മാസം ക്രൂഷ്യല്‍ പീരിയഡായാണ് വിലയിരുത്തുന്നത്. പെന്‍ഡിങ്ങിലുള്ള പലകാര്യങ്ങളും പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഫയലുകളില്‍ നീക്കുപോക്കുകള്‍ അനിവാര്യമാണ്. വകുപ്പുകളില്‍ നിര്‍ണായകമായ പല തീരുമാനങ്ങളുമെടുക്കുമ്പോള്‍ വകുപ്പുമന്ത്രിമാര്‍ സ്ഥലത്തില്ലാത്തത് ഉദ്യോഗസ്ഥര്‍ക്കിടയിലും ആശയക്കുഴപ്പത്തിന് ഇടയാക്കുന്നുണ്ട്. കുറഞ്ഞുപക്ഷം ക്രൂഷ്യല്‍ പീരിയഡ് കഴിയുന്നതുവരെയെങ്കിലും മന്ത്രിമാര്‍ സ്ഥലത്തുണ്ടാകണമെന്നാണ് ഉയരുന്ന ആവശ്യം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button