Uncategorized
ലേബർ കോഡ് നടപ്പാക്കുമെന്ന മുഖ്യമന്ത്രയുടെ പ്രഖ്യാപനം എൻഡിഎ സർക്കാരിൻ്റെ നയങ്ങളെ പിൻപറ്റുന്നത്: പിണറായി വിജയൻ

കേരളത്തിൽ ലേബർ കോഡ് നടപ്പാക്കുമെന്ന മുഖ്യമന്ത്രയുടെ പ്രഖ്യാപനം ആരെ തൃപ്തിപ്പെടുത്താനാണെന്ന് പറയേണ്ടതില്ലെന്നും എൻഡിഎ സർക്കാരിൻ്റെ നയങ്ങളെ അതേപടി പിൻപറ്റുന്നതാണെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. കോൺഗ്രസ് കേന്ദ്രനേതൃത്വത്തിന്റെ നിലപാടുകളെപ്പോലും തൃണവൽഗണിച്ചുകൊണ്ടാണ് മുഖ്യമന്ത്രിയുടെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ലേബർ കോഡ് കേരളത്തിൽ നടപ്പിലാക്കില്ലെന്നാണ് അന്ന് അർത്ഥശങ്കക്കിടയില്ലാത്ത വിധം എൽഡിഎഫ് സർക്കാർ പ്രഖ്യാപിച്ചത്.




