Uncategorized

പിരപ്പൻകോട് സ്കൂളിൽ കയറി വിദ്യാർത്ഥികളെ പൊലീസ് തല്ലിയ സംഭവം; ബാലാവകാശ കമ്മീഷൻ കേസെടുത്തു

തിരുവനന്തപുരം പിരപ്പൻകോട് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ കയറി വിദ്യാർത്ഥികളെ പൊലീസ് തല്ലിയ സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു. സ്‌കൂൾ പാർലമെൻ്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് പൊലീസ് നടപടി. കമ്മീഷൻ അംഗം ഡോ. എഫ് വിൽസൺ ആണ് സ്വമേധയാ കേസെടുത്തത്. പെൺകുട്ടികൾ ഉൾപ്പെടെ നിരവധി പേർക്ക് പരുക്ക് പറ്റിയിരുന്നു.സംഭവത്തിൽ വെഞ്ഞാറമൂട് എസ് എച്ച് ഒ യോടും സ്കൂൾ അധികൃതരോടും കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു. കുറ്റക്കാരായ പൊലീസ് ഉദ്യോ​ഗസ്ഥർക്കെതിരെ നടപടിയെടുക്കണണമെന്ന് ആവശ്യപ്പെട്ട് ഡി വൈ എഫ് ഐ വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button