Uncategorized
രാജകുമാരിയിൽ തൊഴിലാളികളുമായി പോയ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; എട്ട് പേർക്ക് പരുക്ക്

ഇടുക്കി രാജകുമാരി ബി ഡിവിഷനിൽ വാഹനാപകടം. തൊഴിലാളികളുമായി പോയ ജീപ്പ് ആണ് നിയന്ത്രണം നഷ്ട്ടപ്പെട്ട് താഴ്ചയിലേക്ക് മറിഞ്ഞത്. എട്ട് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ജോലി കഴിഞ്ഞു തൊഴിലാളികളുമായി മടങ്ങുന്നതിനിടയിലാണ് അപകടം നടന്നത്. പരുക്കേറ്റവരെ രാജകുമാരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ നില ഗുരുതരം ആണ്.



