Uncategorized

ചികിത്സിക്കാനെന്ന വ്യാജേന വിളിച്ചുവരുത്തി യുവ ഡോക്ടറെ ക്രൂരമായി മർദിച്ചു; നടി അതുല്യ ചന്ദ്ര അറസ്റ്റിൽ

കൊച്ചിയിൽ യുവ ഡോക്ടറെ ചികിത്സിക്കാനെന്ന വ്യാജേന വിളിച്ചുവരുത്തി ക്രൂരമായി മർദിച്ച സംഭവത്തിൽ അഭിഭാഷകയും നടിയുമായ അതുല്യ ചന്ദ്രൻ അറസ്റ്റിൽ. കേസിൽ അതുല്യ ഉൾപ്പെടെ 12 പ്രതികളാണ് ഉള്ളത്. നടൻ ബിബിൻ പെരുമ്പള്ളിയാണ് കേസിലെ ഒന്നാം പ്രതി. അതുല്യ ചന്ദ്ര മൂന്നാം പ്രതിയാണ്. കേസുമായി ബന്ധപ്പെട്ട് മറ്റ് മൂന്ന് പേരെക്കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഈ മാസം രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചികിത്സയ്ക്കായി എന്ന വ്യാജേന യുവ ഡോക്ടറെ വിളിച്ചുവരുത്തിയ ശേഷം സംഘം ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. ആക്രമണത്തിനിടെ ഏകദേശം മൂന്ന് ലക്ഷം രൂപ വിലവരുന്ന മൊബൈൽ ഫോണുകളും കവർന്നതായി പരാതിയുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button