സംസ്ഥാനത്തെ എല്ലാ ചെങ്കല്‍ക്വാറികളും 24 മുതല്‍ അടച്ചിടുമെന്ന് ചെങ്കല്‍ ഉത്പാദക ഉടമസ്ഥ ക്ഷേമസംഘം സംസ്ഥാന സെക്രട്ടറി കെ. മണികണ്ഠന്. സമര പ്രഖ്യാപനത്തോടനുബന്ധിച്ച് കണ്ണൂര്‍ ജവഹര്‍ ലൈബ്രറി ഹാളില്‍ നടന്ന ജില്ലാ കണ്വന്ഷന് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
30 വര്‍ഷം പെര്‍മിറ്റ് വരെ നല്കുന്ന കരിങ്കല്‍ ക്വാറികളുടേതുപോലെ ഒരു വര്‍ഷത്തില്‍ താഴെ മാത്രം പെര്‍മിറ്റ് കാലാവധി ആവശ്യമുള്ള ചെങ്കല്‍ ക്വാറികളെയും ഒരേ തട്ടില്പ്പെടുത്തിക്കൊ ണ്ടുള്ള നിയമം അശാസ്ത്രീയമാണ്.
ഖനനാനുമതിക്ക് രേഖകൾ ഹാജരാക്കിയാല്‍ 30 ദിവസത്തിനകം പെര്‍മിറ്റ് നല്‍കണമെന്ന വ്യവസ്ഥ റദ്ദ് ചെയ്തിരിക്കുകയാണെന്നും മേഖലയിലെ പ്രശ്നങ്ങള്‍ പഠിക്കാന്‍ പ്രത്യേക കമ്മിറ്റിയെ നിയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു