Uncategorized

ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കാൻ ബി അശോക് സർക്കാരിൽ സമ്മർദം ചെലുത്തി, ഐഎഎസ് ഉദ്യോഗസ്ഥരെ ആക്ഷേപിച്ചു; ഇടപെടലിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയ സംഭവത്തിൽ ബി അശോക് കുമാറിന്റെ ഇടപെടലിൻ്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. വൈദ്യുതി കരാർ റദ്ദാക്കാൻ വൈദ്യുതി ബോർഡ് ചെയർമാനായിരിക്കെ സർക്കാരിൽ സമ്മർദം ചെലുത്തിയതിന്റെ വിവരങ്ങളാണ് പുറത്തുവരുന്നത്. കരാർ റദ്ദാക്കരുതെന്ന് ആവശ്യപ്പെട്ട ഐഎഎസ് ഉദ്യോഗസ്ഥരെ ആക്ഷേപിച്ചതിന്റെയും തെളിവുകൾ പുറത്തുവന്നു.കരാർ റദ്ദാക്കരുതെന്ന് ആവശ്യപ്പെട്ട ഐഎഎസ് ഉദ്യോഗസ്ഥരെ ബി അശോക് ആക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. പോൾ ആന്റണി ഐഎഎസ് ആണ് ആക്ഷേപത്തിന് ഇരയായ ഒരാൾ. കരാർ കമ്പനിക്ക് വേണ്ടി ലോബിയിങ് നടത്തി എന്നടക്കമായിരുന്നു ബി അശോകിന്റെ ആക്ഷേപം. ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചതിന് 3 വർഷം തടവെന്നും ഭീഷണിപ്പെടുത്തി. ബി അശോക് സർക്കാരിന് എഴുതിയ കത്ത് പുറത്തുവന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button