Uncategorized

വൈദ്യുതി കരാർ റദ്ദാക്കിയ നടപടി; എൽഡിഎഫ് സർക്കാരിനെതിരായ വ്യാജ പ്രചാരണം പൊളിച്ച് നിയമസഭാ രേഖ

ഉമ്മൻചാണ്ടി സർക്കാറിന്റെ ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയ നടപടിയിലെ എൽഡിഎഫ് സർക്കാരിനെതിരായ വ്യാജ പ്രചാരണം പൊളിച്ച് നിയമസഭാ രേഖ. 2016 ൽ ഉണ്ടാക്കിയ കരാർ റദ്ദാക്കിയത് വൈദ്യുതി റെഗുലേറ്ററി കമ്മീഷനെന്നാണ് വൈദ്യുതിമന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കി. ഉമ്മൻചാണ്ടി സർക്കാർ ഉണ്ടാക്കിയ കരാർ ടെൻഡർ നടപടികളിൽ വീഴ്ച വരുത്തിയെന്നും സണ്ണി ജോസഫ് പറഞ്ഞു. ആവശ്യമായ മുൻകൂർ അനുമതി വാങ്ങിയിരുന്നില്ലെന്നും അതിനാൽ തന്നെ റെഗുലേറ്ററി കമ്മീഷൻ കരാർ റദ്ദാക്കിയെന്നാണ് മന്ത്രി മറുപടി നൽകിയത്. ഇതിനെതിരായ കെഎസ്ഇബിയുടെ ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലെന്നും മന്ത്രി പറഞ്ഞു.ജൂൺ 23 ന് കെ കെ രമയുടെ ചോദ്യത്തിന് സണ്ണി ജോസഫാണ് സഭയിൽ മറുപടി നൽകിയത്. എൽഡിഎഫ് സർക്കാർ കരാർ റദ്ദാക്കിയതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണം എന്നായിരുന്നു യുഡിഎഫിന്റെ പ്രചാരണം. ഈ പ്രചാരണത്തിന് തിരിച്ചടിയായിരിക്കുകയാണ് സണ്ണി ജോസഫിൻ്റെ മറുപടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button