Uncategorized
സ്കോച്ചിന്റെ പ്രതാപം മങ്ങുമോ? ‘ഇംഗ്ലീഷ് വിസ്കി’ക്ക് പ്രത്യേക പദവി നല്കിയ ബ്രിട്ടീഷ് സര്‍ക്കാരിനെതിരെ സ്കോട്ട്ലന്‍ഡില്‍ വന്‍ പ്രതിഷേധം

ലോകത്തെ ഏറ്റവും മികച്ച വിസ്കിയെന്ന സ്കോച്ച് വിസ്കിയുടെ പ്രതാപത്തിന് വെല്ലുവിളിയുമായി ‘ഇംഗ്ലീഷ് വിസ്കി’ എത്തുന്നു. ഇംഗ്ലീഷ് വിസ്കിക്ക് ഭൗമശാസ്ത്ര സൂചിക അഥവാ ജിഐ പദവി നല്‍കാനുള്ള യുകെ സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ സ്കോട്ട്ലന്‍ഡിലെ വിസ്കി നിര്‍മാതാക്കളും രാഷ്ട്രീയ നേതാക്കളും കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി. സ്കോട്ട്ലന്‍ഡിന്റെ ഏറ്റവും വലിയ കയറ്റുമതി ഉല്‍പ്പന്നമായ സ്കോച്ചിന്റെ സല്‍പ്പേരിനെ പുതിയ നിയമം പ്രതികൂലമായി ബാധിക്കുമെന്നാണ് ഇവരുടെ ആശങ്ക.



