Uncategorized

അൻസിബയുടെ പരാതി: പൊലീസിൻ്റെ റിപ്പോർട്ട് തള്ളി കോടതി

അൻസിബ ഹസൻ്റെ പരാതിയിൽ ടിനി ടോമിനെതിരെ കേസ് എടുക്കാനാകില്ലെന്ന പൊലീസ് റിപ്പോർട്ട്‌ അപൂർണമെന്ന് കോടതി. പ്രഥമ ദൃഷ്ട്ടിയാൽ ടിനി ടോം കുറ്റം ചെയ്തിട്ടുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും പുറത്ത് വന്ന കോടതി ഉത്തരവിൽ പറയുന്നു. ജിഹാദി അടക്കമുള്ള പരാമർശങ്ങൾ തമാശയ്ക്ക് വിളിച്ചത് എന്ന പൊലീസ് റിപ്പോർട്ടും കോടതി തള്ളി.

ടിനി ടോമിനെതിരെ അൻസിബയുടെ പരാതിയിൽ പൊലീസിൻ്റെ റിപ്പോർട്ട് പൂർണമായും തള്ളികൊണ്ടായിരുന്നു കോടതി ഉത്തരവ്. ഉത്തരവിലെ കൂടുതൽ വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്. നീന കുറുപ്പിന്റെ മൊഴി കേസിൽ നിർണായകമായെന്നും പ്രഥമ ദൃഷ്ട്ടിയാൽ ടിനി ടോം കുറ്റം ചെയ്തിട്ടുണ്ട് എന്ന് കോടതി ഉത്തരവിൽ പറയുന്നു. ജിഹാദി അടക്കമുള്ള പരാമർശങ്ങൾ തമാശയ്ക്ക് വിളിച്ചത് എന്ന പൊലീസ് റിപ്പോർട്ട് അപൂർണമെന്നും കോടതി ചൂണ്ടികാട്ടി . പരാതിയിൽ വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട കോടതി
BNS173 (5) പ്രകാരം കേസ് എടുക്കാനും കടവന്ത്ര പോലീസിന് നിർദേശം നൽകിടിനി ടോം തനിക്കെതിരെ വംശീയ അധിക്ഷേപം നടത്തിയെന്ന് ചൂണ്ടി കാട്ടിയാണ് അൻസിബ ഹസൻ കടവന്ത്ര പൊലീസിൽ പരാതി നൽകിയത്. എന്നാൽ തെളിവില്ലാതെ കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ മാത്രം കേസെടുക്കാൻ പറ്റില്ലെന്നായിരുന്നു പൊലീസിൻ്റെ വാദം. തുടർന്നാണ് എഫ്ഐആർ പോലും ഇടാതെ പൊലീസ് കേസ് അവഗണിക്കുന്നുവെന്ന് കാണിച്ച് അൻസിബ കോടതിയെ സമീപിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button