Uncategorized

പാലക്കാട് ട്രെയിനിൽ 15 കുപ്പി വിദേശ മദ്യവുമായി പാൻട്രി ജീവനക്കാരൻ പിടിയിൽ; ആവശ്യക്കാരായ യാത്രക്കാർക്ക് വിൽക്കാനെന്ന് മൊഴി

പാലക്കാട്: 15 കുപ്പി വിദേശ മദ്യവുമായി തീവണ്ടിയിലെ പാൻട്രി ജീവനക്കാരൻ ആർപിഎഫിന്റെ പിടിയിലായി. ദിബ്രുഗട്ടിൽ നിന്നും കന്യാകുമാരിക്ക് പോകുകയായിരുന്ന വിവേക് എക്സ്പ്രസ്സിലെ പാൻട്രി ജീവനക്കാരനായ പശ്ചിമ ബംഗാൾ സ്വദേശി അനുപം താലുക്ധാർ (32) എന്നയാളാണ് പിടിയിലായത്. ഇയാളുടെ ബാഗിനകത്ത് സൂക്ഷിച്ചിരുന്ന 15 കുപ്പി വിദേശ മദ്യം കണ്ടെടുക്കുകയായിരുന്നു. ട്രെയിനിലെ ആവശ്യമുള്ളവർക്ക് യാത്രക്കാർക്ക് കൂടിയ വിലക്ക് വിൽക്കാൻ വേണ്ടിയാണ് മദ്യം ഒളുപ്പിച്ചതെന്ന് പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ആർപിഎഫിന്റെ ഓപ്പറേഷൻ സത്തർക്കിന്റെ ഭാഗമായി പാലക്കാട്‌ ആർപിഫ്, ആർപിഎഫ് ക്രൈംബ്രാഞ്ച് അടങ്ങിയ സംയുക്ത സംഘമാണ് ട്രെയിനിൽ പരിശോധന നടത്തിയത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button