Uncategorized

വി ശിവൻകുട്ടിയെ പരിഗണിച്ചത് ജോൺ ബ്രിട്ടാസിനെ ഒഴിവാക്കാൻ, സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉൾപ്പെട്ടത് നാടകീയമായി

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ വി ശിവൻകുട്ടി ഉൾപ്പെട്ടത് നാടകീയമായി. ജോൺ ബ്രിട്ടാസ് എത്തുന്നത് തടയാൻ എതിർപക്ഷം ശിവൻകുട്ടിയെ നിർദേശിക്കുകയായിരുന്നു. മൂന്നിലൊരാൾ ജോൺ ബ്രിട്ടാസ് മതിയെന്ന് പിണറായി പക്ഷം നിലപാടെടുത്തപ്പോൾ പുതുചേരി വി ശിവൻകുട്ടിയെ പകരം പരിഗണിച്ചു. ഇതോടെ ആണ് പി ജയരാജനും എം ബി രാജേഷിനും പുറമേ വി ശിവൻകുട്ടിയും സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉൾപ്പെട്ടത്.

അതേസമയം സംസ്ഥാന സെക്രട്ടേറിയറ്റിലും സമിതിക്കും പിന്നാലെ ജില്ലാ നേതൃത്വത്തിലും അഴിച്ചുപണി വരും. കണ്ണൂർ നേതൃത്വത്തിൽ കാര്യമായ മാറ്റത്തിന് സാധ്യതയുണ്ട്. കേരളത്തിൽ സംഭവിച്ച തോൽവിയുടെ അവലോകനത്തിന് സ്ഥിരം രീതി പറ്റില്ലെന്ന കേന്ദ്ര നേതൃത്വത്തിൻ്റെ നിലപാടാണ് പുനസംഘടനയിലേക്ക് കടക്കാൻ സിപിഎമ്മിനെ നിർബന്ധിതമാക്കിയത്. പാർട്ടിയുടെ ഉന്നത നേതൃത്വത്തിൽ തിരുത്തൽ വേണമെന്നായിരുന്നു പൊളിറ്റ് ബ്യൂറോ നിലപാടെടുത്തത്.

മൂന്നുദിവസം നീണ്ട വിശാല സമിതി യോഗത്തിലാണ് സംസ്ഥാന സെക്രട്ടേറിയറ്റിലും സംസ്ഥാന സമിതിയിലും അഴിച്ചുപണി ഉണ്ടായത്. മൂന്നു പതിറ്റാണ്ടിലേറെയായി സംസ്ഥാന സമിതിയിൽ തുടരുന്ന പി ജയരാജനെ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് ഉയർത്തിയ പാർട്ടി, വി ശിവൻകുട്ടിയെയും എംബി രാജേഷിനെയും സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തുകയായിരുന്നു. തോമസ് ഐസക്കിനെയും ടി പി രാമകൃഷ്ണനെയും സംസ്ഥാന സെക്രട്ടേറിയറ്റിൽനിന്ന് ഒഴിവാക്കി. ജോൺ ബ്രിട്ടാസിനെ സെക്രട്ടേറിയറ്റിൽ ക്ഷണിതാവാക്കി. യുവതലമുറയെ ഉൾപ്പെടുത്തി സംസ്ഥാന സമിതി പുതുക്കി. മൂന്നു സ്ത്രീകളടക്കം ഒൻപതുപേരെയാണ് സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്തിയത്. എൽഡിഎഫ് കൺവീനറെ മാറ്റാനും ധാരണയായിട്ടുണ്ട്. പി രാജീവ് പുതിയ കൺവീനറാകും

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button