Uncategorized
ചാവക്കാട് ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് ഗർഭിണി തെറിച്ചുവീണു; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

തൃശ്ശൂർ: തൃശ്ശൂർ ചാവക്കാട് ബസിൽ നിന്ന് തെറിച്ചുവീണ് ഗർഭിണിക്ക് പരിക്കേറ്റു. തേക്കാഞ്ചേരി പുഴങ്ങര ജലീലിൻ്റെ മകൾ ഇരുപതുകാരിയായ ഫാത്തിമക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 8.30 ഓടെയാണ് സംഭവം ഉണ്ടായത്. ബസിന്റെ തുറന്ന വാതിലിലൂടെ യുവതി തെറിച്ചുവീഴുകയായിരുന്നു. ഇതിൻ്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. മമ്മിയൂർ ലിറ്റിൽ ഫ്ലവർ കോളേജിലെ വിദ്യാർത്ഥിനിയായ ഫാത്തിമ ബസ് സ്റ്റാൻഡിൽ നിന്ന് കുന്നംകുളം റൂട്ടിലേക്ക് ഓടുന്ന പാലയൂർ ബസിൽ കയറുകയായിരുന്നു. ബസ് തെക്കേ ബൈപ്പാസിലേക്ക് തിരിയുന്നതിനിടെ യുവതി തെറിച്ചുവീണു. ഇവരെ ഉടൻതന്നെ ഗുരുതര പരിക്കുകളോടെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സക്ക് ശേഷം യുവതി വീട്ടിലേക്ക് മടങ്ങി.




