Uncategorized

ലഹരി വിരുദ്ധ സഭ രൂപീകരിച്ചു.

അടക്കാത്തോട്:സെൻറ് ജോസഫ്സ് ഹൈസ്കൂളിൽ ലഹരിവിരുദ്ധ സഭ രൂപീകരിച്ചു..ലഹരി വിരുദ്ധ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ കുട്ടികളെയും മുതിർന്നവരെയും ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെ വിവിധ പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്.സമൂഹത്തിലെ വിവിധ മേഖലകളിൽ നിന്നുള്ള ആളുകളെ ഒരുമിച്ച് ചേർത്ത് ലഹരിവിരുദ്ധസഭ രൂപീകരിക്കുകയും ചെയ്തു. സ്കൂൾ പി ടി എ പ്രസിഡണ്ട് ശ്രീ ബേബി കാരക്കാട്ട് അധ്യക്ഷത വഹിച്ചു.കേളകം പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ മെൽബിൻ വിൻസെന്റ് ,എക്സൈസ് അസിസ്റ്റൻറ് ഇൻസ്പെക്ടർ ജയിംസ് കെ.എ ,ഹെഡ്മാസ്റ്റർ ജോസ് സ്റ്റീഫൻ , വാർഡ് മെമ്പർ ബിനു എടാൻ എന്നിവർ സംസാരിച്ചു.. എം പിടി എ പ്രസിഡന്റ് മേരിക്കുട്ടി ജോൺസൺ, ലഹരിവിരുദ്ധ ക്ലബ്ബ് കൺവീനർ സോളി ജോസഫ് ഔസേപ്പച്ചൻ,ഷൈജൻ , ജോഷി ജോസഫ്,ലഹരി വിരുദ്ധ ക്ലബ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button