Uncategorized
ബാബ് അൽ മൻദബ് അടച്ചാൽ ലോകത്തിന് താങ്ങാനാകില്ലെന്ന് ഖത്തർ

ദോഹ: ഹോർമുസിനു പിന്നാലെ സമുദ്ര പാതയായ ബാബ് അൽ മൻദബ് കൂടി അടച്ചാൽ ലോകത്തിന് താങ്ങാനാകില്ലെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം. സമുദ്രസഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കാൻ എല്ലാ നയതന്ത്ര ശ്രമങ്ങൾക്കും പൂർണ പിന്തുണ നൽകുമെന്നാണ് ഖത്തർ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.ജലപാതകൾ അടച്ചിടുന്നത് സാധാരണ സംഭവമായി കാണാനാകില്ലെന്നും അത് ഖത്തറിനും അന്താരാഷ്ട്ര സമൂഹത്തിനും ഒരുപോലെ അസ്വീകാര്യമാണെന്നും വിദേശകാര്യ മന്ത്രാലയം മാധ്യമ വിഭാഗം ഡയറക്ടർ പ്രതികരിച്ചു. സമുദ്രസഞ്ചാര സ്വാതന്ത്ര്യത്തെ തടസപ്പെടുത്തുന്ന ഏതൊരു നീക്കത്തിനുമെതിരെ ലോകം മുഴുവൻ ഒന്നിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.




