ഒതുങ്ങിയെന്ന് കരുതിയോ ? ഇടവേളയ്ക്ക് ശേഷം സ്വർണവിലയിൽ വർധനവ്

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വില താഴേയ്ക്ക് തന്നെയാണ് പോയിക്കൊണ്ടിരിക്കുന്നത്. അതിനാണ് ഇപ്പോൾ ഒരു മാറ്റം വന്നിരിക്കുന്നത്. 240 രൂപയുടെ വർധനവാണ് ഇന്നുണ്ടായിരിക്കുന്നത്. ഇതോടെ ഒരു പവന്റെ ഇന്നത്തെ വില 1,12,320 രൂപയായി. ഗ്രാമിന് 30 രൂപ കൂടി 14,040 രൂപയായി.
ഇന്നലെ രണ്ടു തവണയാണ് സ്വർണത്തിന്റെ വില കുറഞ്ഞത്. വൈകുന്നേരം 112080 രൂപയിൽ ആയിരുന്നു വിൽപന നടന്നത്. വിവാഹ സീസണുകളിൽ വിൽപന കൂടുതൽ ആയിരിക്കും. ഇനി വില എത്ര കുറഞ്ഞാലും പണിക്കൂലിയും ജിഎസ്ടിയും ഉൾപ്പെടെ നല്ലൊരു തുക നൽകേണ്ടി വരും.
ജൂലൈയിലെ വിലയിടിവിന് ശേഷം ആഗസ്റ്റില്‍ സ്വര്‍ണ വില തിരികെ കയറിയിരുന്നു. 15% വില വര്‍ധനവായിരുന്നു ആഗസ്റ്റില്‍ മാത്രമുണ്ടായത്. സെപ്റ്റംബറില്‍ വില വീണ്ടും താഴേക്ക് വീഴുന്നു എന്ന സൂചനയാണ് ആദ്യ നാളുകളില്‍ പ്രകടമായത്. എന്നാൽ കാര്യങ്ങൾ എല്ലാം അപ്രതീക്ഷിതമായി മാറിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് കാണുന്നത്.
അമേരിക്കയിലെ പണപ്പെരുപ്പം, അമേരിക്കന്‍ പലിശ നിരക്കുകള്‍, രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ എന്നിവയെല്ലാം സ്വര്‍ണവിലയിലെ ഉയര്‍ച്ചതാഴ്ച്ചകളെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളാണ്.




