2026 ലെ എഴുത്തച്ഛൻ പുരസ്കാരം മേതിൽ രാധാകൃഷ്ണന്

2026 ലെ എഴുത്തച്ഛൻ പുരസ്കാരം മേതിൽ രാധാകൃഷ്ണന്. സംസ്ഥാന സർക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്കാരത്തിനാണ് പ്രമുഖ സാഹിത്യകാരൻ മേതിൽ രാധാകൃഷ്ണനെ തിരഞ്ഞെടുത്തത്. പുരസ്കാര ജേതാവിനെ നിശ്ചയിച്ചത് കവി കെ ജി ശങ്കരപ്പിള്ള അധ്യക്ഷനും കേരള സാഹിത്യ അക്കാദമി ചെയർമാൻ കൽപ്പറ്റ നാരായണൻ, കെ സച്ചിദാനന്ദൻ, സാറ ജോസഫ് എന്നിവർ അംഗങ്ങളുമായ അഞ്ചംഗ സമിതിയാണ്.അനന്യമായ ലാവണ്യ ബോധവും അനിതരമായ ധിക്ഷണശേഷിയും കൊണ്ട് മലയാളസാഹിത്യത്തിൽ നവ ഭാവുകത്വം സൃഷ്ടിച്ച എഴുത്തുകാരനാണ് മേതിലെന്നാണ് ജൂറി വിലയിരുത്തൽ. സൂര്യവംശം, ഹിച്ച്കോക്കിന്റെ ഇടപെടൽ, സൂര്യ മത്സ്യത്തെ വിവരിക്കൽ, ഡിലൻ തോമസിനെ പന്ത് തുടങ്ങി മേതിലിന്റെ കൃതികൾ പകരം വെക്കാനില്ലാത്തവയാണ്. നിലവിൽ കോഴിക്കോടുള്ള മേതിൽ രാധാകൃഷ്ണന് അവിടെ വെച്ച് തന്നെ പുരസ്കാരം സമ്മാനിക്കാനാണ് സർക്കാർ ആലോചിക്കുന്നതെന്ന് മന്ത്രി പിസി വിഷ്ണുനാഥ്.
33 -ാമത് എഴുത്തച്ഛൻ പുരസ്കാരത്തിനാണ് മേതിൽ രാധാകൃഷ്ണൻ അർഹനായത്. മലയാള ഭാഷയ്ക്കും സാഹിത്യത്തിനും നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് മലയാളത്തിലെ പ്രമുഖ സാഹിത്യകാർക്ക് നൽകുന്ന എഴുത്തച്ഛൻ പുരസ്കാരത്തിന്റെ ആദ്യ ജേതാവ് ശൂരനാട് കുഞ്ഞൻപിള്ളയാണ്.




