Uncategorized
സമരത്തിനിടെ ‘പൂതന’യെന്ന് അധിക്ഷേപിച്ചു; പരാതി നല്കി ആലപ്പുഴ നഗരസഭാധ്യക്ഷ

ആലപ്പുഴ: സമരത്തിനിടെ നഗരസഭാധ്യക്ഷയെ ‘പൂതന’യെന്ന് അധിക്ഷേപിച്ച സംഭവത്തില് പരാതി. ആലപ്പുഴ നഗരസഭാധ്യക്ഷ മോളി ജേക്കബാണ് കേരള വ്യാപാരി വ്യവസായി സംസ്ഥാന പ്രസിഡന്റ് രാജു അപ്സരക്കെതിരെ പൊലീസില് പരാതി നല്കിയത്. സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമര്ശമെന്ന് ജില്ലാ പൊലീസ് മേധാവിക്ക് നല്കിയ പരാതിയില് ചൂണ്ടിക്കാട്ടുന്നു.
‘കോടികള് കോഴ കൊടുത്ത് കൗണ്സില് വിലയ്ക്കെടുക്കുകയും ആ കോഴയ്ക്ക് ഇരട്ടി കോഴ ഉണ്ടാക്കാനായി പരിശ്രമിക്കുന്ന പൂതനയായ മോളി ജേക്കബ്, ആലപ്പുഴക്കാരുടെ വീര്യം നിങ്ങള് തിരിച്ചറിഞ്ഞിട്ടില്ല. അഭിമാനികളാണ് ആലപ്പുഴക്കാര്. മര്യാദകേടായി പെരുമാറിയാല് വീട്ടിലിരുത്താന് ആലപ്പുഴക്കാര്ക്ക് അര സെക്കന്റുപോലും വേണ്ട’, എന്നായിരുന്നു രാജു പ്രസംഗിച്ചത്.



