Uncategorized

ആർ എസ് എസ് ഈ രാജ്യത്തിന്റെ എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും കീഴടക്കിയിരിക്കുന്നു, ഗ്യാനേഷ് ജയിലിലാകും: രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി: ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്‍ഡ്യ മുന്നണിയുടെ പ്രതിഷേധ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തമന്ത്രി അമിത് ഷായ്ക്കും എതിരെ തുറന്നടിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ആർഎസ്എസ് ഈ രാജ്യത്തിന്റെ എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും കീഴടക്കിയിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഭരണഘടനാ സ്ഥാപനങ്ങൾ ജനങ്ങളുടെതാണെന്നും നരേന്ദ്ര മോദിയുടെയോ അമിത് ഷായുടെയോ ആര്‍എസ്എസിന്റേയോ അല്ലെന്നും രാഹുല്‍ ഗാന്ധി തുറന്നടിച്ചു. ഗ്യാനേഷ് കുമാറിന് ശേഷം നരേന്ദ്ര മോദിക്ക് മുന്നിലാകും പ്രതിപക്ഷം എത്തുകയെന്നും പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തരമന്ത്രിക്കും ഗ്യാനേഷ് കുമാറിനുമെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.ലക്ഷകണക്കിന് ആളുകള്‍ ഇവിടെ ഒത്തൊരുമിച്ചെത്തി, നിങ്ങള്‍ ഓരോരുത്തരോടും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും ഗ്യാനേഷ് കുമാറിനും നിങ്ങള്‍ ആ സന്ദേശം നല്‍കിയിരിക്കുകയാണ്. ഇതൊരു ജനാധിപത്യ പാര്‍ട്ടിയുടെയോ, നേതാക്കളുടെയോ ശബ്ദമല്ല, മറിച്ച് ഇത് ഇന്ത്യയിലെ യുവാക്കളുടെ ശബ്ദമാണ്, ഹിന്ദുസ്ഥാനിലെ കര്‍ഷകരുടെ ശബ്ദമാണ്, തൊഴിലാളികളുടെ ശബ്ദമാണ്. ഈ ശബ്ദത്തിലൂടെ ഹിന്ദുസ്ഥാനിലെ ജനാധിപത്യത്തെ ഇല്ലാതാക്കാന്‍ അനുവദിക്കില്ലെന്നും, ഇവിടുത്തെ വ്യവസ്ഥയെ നശിച്ച്‌പോകാന്‍ സമ്മതിക്കില്ലെന്നുമാണ് വ്യക്തമാക്കുന്നത്. നിങ്ങള്‍ എത്ര വലിയവനാണെന്ന് കരുതുന്നുണ്ടെങ്കിലും എത്ര പണമുണ്ടെങ്കിലും എത്ര അധികാരമുണ്ടെങ്കിലും, നിങ്ങള്‍ ആരായാലും ഇവിടുത്തെ ജനാധിപത്യ സംവിധാനത്തെക്കാള്‍ വലുതല്ലെന്ന സന്ദേശമാണ് നല്‍കിയത്. വര്‍ഷങ്ങളായി ഈ രാജ്യത്ത് വോട്ടുമോഷണം നടക്കുകയാണ്. മമതാ ജി അതിന് ബംഗാളിനെ ഉദാഹരണമായി ചൂണ്ടിക്കാട്ടി. മധ്യപ്രദേശ്, ഹരിയാന, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര, കര്‍ണാടക, 2024ലെ ലോക്‌സഭ, എല്ലാ തെരഞ്ഞെടുപ്പുകളിലും വോട്ട് മോഷണം നടന്നു. ഇവിഎമ്മിലൂടെ വോട്ട്‌ മോഷണം നടന്നു. വോട്ടര്‍ പട്ടികയില്‍ ആളെ ഒഴിവാക്കിയും കൂട്ടിച്ചേര്‍ത്തും വോട്ട് മോഷണം നടത്തി. ഒരു ചെറിയ ഉദാഹരണം നിങ്ങളോട് പറയാം, 2024ലെ തെരഞ്ഞെടുപ്പിന് ശേഷം ഏകദേശം 13കോടിയോളം വോട്ടര്‍മാരെ വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കി. ഈ തെരഞ്ഞെടുപ്പിന് ശേഷം ഏഴ് വോട്ടര്‍മാരില്‍ ഒരാള്‍ ഒഴിവാക്കപ്പെട്ടു. ഹിന്ദുസ്ഥാനിലെ 15 ശതമാനം വോട്ടര്‍മാരെ വോട്ടര്‍ പട്ടികയില്‍ നിന്നും 2024ലെ തെരഞ്ഞെടുപ്പിന് ശേഷം ഒഴിവാക്കി. 2024ല്‍ എന്‍ഡിഎയും ഞങ്ങളും തമ്മില്‍ മൂന്ന് ശതമാനത്തിന്റെ വ്യത്യാസമാണ് ഉണ്ടായിരുന്നത്. അതിന് ശേഷമാണ് 15 ശതമാനം വോട്ടര്‍മാര്‍ ഒഴിവാക്കപ്പെട്ടത്. ഇതിനര്‍ത്ഥം 2024ലെ തെരഞ്ഞെടുപ്പ് നിയമവിരുദ്ധമാണെന്നാണ്. വോട്ട് മോഷണം നടത്തിയുള്ള തെരഞ്ഞെടുപ്പാണ് അതെന്ന് ഞാനല്ല പറയുന്നത്, അത് തെരഞ്ഞെടുപ്പ് കമ്മീഷനാണ് പറയുന്നത്. കാരണം അവര്‍ 13 കോടിയോളം വോട്ടര്‍മാരെ 2024ലെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരിക്കുകയാണ്. ഗ്യാനേഷ് കുമാർ ഇലക്ഷന്‍ കമ്മീഷണര്‍ പദവിയില്‍ നിന്നും പുറത്താക്കപ്പെടും, ഗ്യാനേഷ് കുമാര്‍ ജയിലിലാകും. ഇതൊരു സാധാരണ മോഷണമല്ല, ഹിന്ദുസ്ഥാനിലെ ഓരോ പൗരന്റെയും അഭിപ്രായത്തെയാണ് മോഷ്ടിച്ചിരിക്കുന്നത്.’- രാഹുൽ പറഞ്ഞു.’ഗ്യാനേഷ് കുമാര്‍ ഇല്ലായിരുന്നെങ്കില്‍ നരേന്ദ്രമോദി പ്രധാനമന്ത്രിയോ അമിത്ഷാ ആഭ്യന്തരമന്ത്രിയോ ആകില്ലായിരുന്നു. ആർഎസ്എസ് ഈ രാജ്യത്തിന്റെ എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും കീഴടക്കിയിരിക്കുകയാണ്. ഇതെല്ലാം ജനങ്ങളുടെയാണ് നരേന്ദ്രമോദിയുടെയോ അമിത് ഷായുടെയോ ആര്‍എസ്എസിന്റേയോ അല്ല. ഇതുമൂലം കര്‍ഷകര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ല, യുവാക്കള്‍ക്ക് തൊഴില്‍ ലഭിക്കുന്നില്ല, തൊഴിലാളികള്‍ക്കും അവകാശങ്ങള്‍ ലഭിക്കുന്നില്ല. എല്ലാ പണവും രണ്ടുമൂന്ന് പേരുടെ കൈളിലേക്ക് പോകുകയാണ്. അവരാണ് അംബാനിയും അദാനിയും. അവരുടെ വായ്പകള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ എഴുതിത്തള്ളുന്നു. എന്നാല്‍ സാധാരണക്കാരന്‍ നേരിടുന്നത് അങ്ങനെയല്ല. അത്തരമൊരു ഹിന്ദുസ്ഥാനല്ല നമുക്ക് ആവശ്യം. നരേന്ദ്രമോദി എങ്ങും പോകില്ലെന്ന് അമിത്ഷാ പറഞ്ഞു, എന്നാല്‍ ഞാന്‍ പറയുന്നു നരേന്ദ്രമോദിക്ക് എങ്ങും പോകാന്‍ കഴിയില്ല, പോകാന്‍ ശ്രമിച്ചാലും അതിന് ഞങ്ങള്‍ സമ്മതിക്കില്ല. നരേന്ദ്രമോദി ജി, ഗ്യാനേഷ് കുമാറിന് ശേഷം ഞങ്ങള്‍ അങ്ങേയ്ക്ക് മുന്നിലാകും നില്‍ക്കുക. നരേന്ദ്രമോദിക്കും അമിത്ഷായ്ക്കുമെതിരെ നിയമപരമായി നീങ്ങും. നിങ്ങള്‍ വോട്ട് മോഷണം നടത്തിയതിന്, അദാനിക്ക് രാജ്യം വിറ്റതിന് രാജ്യം അങ്ങയോട് നീതി തേടും, നിങ്ങള്‍ക്ക് രക്ഷപ്പെടാന്‍ കഴിയില്ല, നിങ്ങള്‍ക്കെതിരെ അമിത്ഷായെയ്‌ക്കെതിരെ ഗ്യാനേഷ് കുമാറിനെതിരെ നിയമനടപടി സ്വീകരിക്കും. ‘- അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button