Uncategorized
പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട് താബോർ സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയായ മുഹമ്മദ് സുഹൈൽ (17) ആണ് കാണാതായത്. കല്ലടയാറ്റിലെ തര്യൻതോപ്പ് കടവിൽ ഉച്ചയോടെയാണ് സംഭവം. മൂന്ന് വിദ്യാർത്ഥികളാണ് ആറ്റിൽ കുളിക്കാനിറങ്ങിയത്. ഇതിനിടെ മുഹമ്മദ് സുഹൈലിനെ കാണാതാവുകയായിരുന്നു. ഫയർഫോഴ്സ് എത്തി തിരച്ചിൽ തുടരുന്നു.




