Uncategorized
കാളിഘട്ട് ക്ഷേത്രത്തിൽ വറുത്ത മീനും തലക്കറിയുമടക്കം മീൻ വിഭവങ്ങൾ കഴിച്ച് സുവേന്ദു അധികാരി; ബാഗേശ്വർ ബാബവയ്ക്ക് മറുപടി, നിലപാട് വ്യക്തമാക്കി ബിജെപി

കൽക്കത്ത: കൊൽക്കത്തയിലെ കാളിഘട്ട് ക്ഷേത്രത്തിൽ നിന്നും ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി മത്സ്യവിഭവങ്ങൾ അടങ്ങിയ ഭോഗ് കഴിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ദുർഗ്ഗാ പൂജയുടെയും നവരാത്രിയുടെയും സമയത്ത് ബംഗാളികൾ മാംസാഹാരം കഴിക്കരുതെന്ന ബാഗേശ്വർ ധാം പ്രമുഖ് ധീരേന്ദ്ര കൃഷ്ണ ശാസ്ത്രിയുടെ (ബാഗേശ്വർ ബാബ) പ്രസ്താവനയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് സുവേന്ദു അധികാരി നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്. കാളിഘട്ട് ക്ഷേത്ര സന്ദർശനത്തിനിടെ ദേവിക്ക് വഴിപാടായി സമർപ്പിച്ച പരമ്പരാഗത മീൻ ഭോഗ് (മീൻ തലക്കറി, വറുത്ത മീൻ, ബസന്തി പുലാവ്) കഴിച്ചാണ് സുവേന്ദു ബിജെപിയുടെ നിലപാട് വ്യക്തമാക്കിയത്




