Uncategorized
വിശ്വശ്രീ മ്യൂസിക് ഫൗണ്ടേഷൻ ഗസൽ സന്ധ്യ സംഘടിപ്പിച്ചു.

ഇരിട്ടി: വിശ്വശ്രീ മ്യൂസിക്ഫൗണ്ടേഷൻ പ്രസിഡന്റ് എ കെ ഹസ്സന്റെ അധ്യക്ഷതയിൽ ഇരിട്ടി നഗരസഭ ചെയർപേഴ്സൺ കെ ശ്രീലത ഉദ്ഘാടനം ചെയ്തു. ഇരിട്ടി പോലീസ് ഇൻസ്പെക്ടർ എ കുട്ടികൃഷ്ണൻ മുഖ്യാതിഥിയായ ചടങ്ങിൽ ഫൌണ്ടേഷൻ ചെയർമാൻ പ്രദീപ്കുമാർ കക്കറയിൽ,രക്ഷാധികാരി ഡോ ജി ശിവരാമകൃഷ്ണൻ,കെ എം കൃഷ്ണൻ,മനോജ് അമ്മ,അഡ്വ ആന്റണി പുളിയന്മാക്കൽ,പായം ബാബുരാജ്,വി എം നാരായണൻ, സി ബാബു ,വി വി ഗംഗാധരൻ എന്നിവർ സംസാരിച്ചു.

കോഴിക്കോട് അനിൽദാസ് മാസ്റ്റർ ഗസൽ അവതരിപ്പിച്ചു.വാർഷിക ജനറൽ ബോഡിയിൽ
പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു.
എ കെ ഹസ്സൻ – പ്രസിഡന്റ് ബാബു ഇരിട്ടി
ദിനേശ് ചേക്കണ്ടി,മനോഹരൻ പി – വൈസ് പ്രസിഡന്റ്മാരായും.വി എം നാരായണൻ – സെക്രട്ടറി ആയും സുബേഷ് ആർ വി, സന്തോഷ് എം, സത്യൻ കൊറോത് – ജോയിന്റ് സെക്രട്ടറി മാരയും വി വി ഗംഗാധരൻ – ട്രഷറർ ആയും ചുമതല ഏറ്റു.




