Uncategorized

സ്വ​ത്ത് വീ​തം​വ​ച്ച​ത് കു​റ​ഞ്ഞു​പോ​യി; വ​യോ​ധി​ക​യെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച മ​ക​ൻ പി​ടി​യി​ൽ

കൊ​ല്ലം: ച​വ​റ ത​ട്ടാ​ശേ​രി​യി​ല്‍ വ​യോ​ധി​ക​യെ മ​ർ​ദി​ച്ച കേ​സി​ൽ മ​ക​ൻ പി​ടി​യി​ൽ. ച​വ​റ തോ​ട്ടി​ന് വ​ട​ക്ക് മ​ണ്ണ​ന്ത​റ വീ​ട്ടി​ല്‍ ശ്യാ​മ​ള അ​മ്മ​യ്ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ഇ​ള​യ മ​ക​ൻ വേ​ണു(44) ആ​ണ് പി​ടി​യി​ലാ​യ​ത്.സ്വ​ത്ത് വീ​തം​വ​ച്ച് ന​ൽ​കി​യ​തി​ൽ കു​റ​വു​ണ്ടാ​യെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു മ​ർ​ദ​നം. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചി​രു​ന്നു. വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ഹോം ​ന​ഴ്സ് ആ​ണ് ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത്.

അ​മ്മ നി​ല​വി​ളി​ച്ച് അ​പേ​ക്ഷി​ച്ചി​ട്ടും പ്ര​തി മ​ർ​ദ​നം തു​ട​രു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ച​വ​റ പൊ​ലി​സ് കേ​സെ​ടു​ത്ത് വേ​ണു​വി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. അ​മ്മ​യെ അ​സ​ഭ്യം പ​റ​യു​ന്ന​തും ഷ​ര്‍​ട്ട് തൂ​ക്കി​യി​ടു​ന്ന ഹാം​ഗ​ര്‍ ഉ​പ​യോ​ഗി​ച്ച് ത​ല്ലു​ന്ന​തു​മാ​ണ് ഒ​ന്ന​ര മി​നി​റ്റ് ദൈ​ര്‍​ഘ്യ​മു​ള്ള വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള​ത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button