റാങ്ക് പട്ടികകളുടെ കാലാവധി: പിഎസ്സിയുമായി ചർച്ച ചെയ്യും

തിരുവനന്തപുരം: റാങ്ക് പട്ടികകളുടെ കാലാവധി നീട്ടുന്നതിൽ പിഎസ്സിയുമായി ചർച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ.മന്ത്രിസഭയുടെ ശിപാർശ പിഎസ്സിയിൽ എത്തിയപ്പോഴേക്കും റാങ്ക് പട്ടികയുടെ കാലാവധി കഴിഞ്ഞ് പുതിയ പട്ടിക പ്രസിദ്ധീകരിച്ചു. കാലാവധി നീട്ടുന്നതിൽ നിയമപരമായ പ്രശ്നങ്ങളുണ്ട്.
സർക്കാരിന് പിഎസ്സിയോട് ശിപാർശ ചെയ്യാനുള്ള അധികാരമേയുള്ളൂ. 18 സ്കൂൾ അധ്യാപക റാങ്ക് പട്ടികകളുടെ കാലാവധി നീട്ടാൻ പിഎസ്സിയോട് ശിപാർശ ചെയ്യാൻ കഴിഞ്ഞ ആഴ്ചയിലെ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു.




