Uncategorized

താലൂക്ക് ആശുപത്രിയിൽ ഉടൻ ഡോക്ടർമാരെ നിയമിക്കണം: വ്യാപാരി വ്യവസായി സമിതി ഏരിയാ സമ്മേളനം

ഇരിട്ടി: ആദിവാസി ജനവിഭാഗങ്ങൾ ഉൾപ്പെടെ മലയോര മേഖലയിലെനിർദ്ദന ജനവിഭാഗങ്ങളുടെ ആശ്രയ കേന്ദ്രമായ ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ആവശ്യത്തിന് ഡോക്ടർമാരെ ഉടൻ നിയമിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി ഇരിട്ടി ഏരിയാ സമ്മേളനം അധികൃതരോട് ആവശ്യപ്പെട്ടു.
വ്യാപാരി വ്യവസായി സമിതി സംസ്ഥാന സമിതിയംഗം സി.കെ. വിജയൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡണ്ട് പ്രഭാകരൻ പുതുക്കളം അധ്യക്ഷനായി. കൊളംബോ യോഗാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ പി. സ്നേഹിൽ, ഗിന്നസ് വേൾഡ് ബുക്ക് ജേതാവ് ജംഷീർ തില്ലങ്കേരി, സംസ്ഥാന ദൃശ്യമാധ്യമ പുരസ്ക്കാര ജേതാവ് ഉൻമേഷ് പായം, എന്നിവരെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ അനുമോദിച്ചു. കനത്ത മഴയിൽവെള്ളപ്പൊക്ക ക്കെടുതി നേരിട്ട കീഴൂർ, മാട്ടറ, ഉളിക്കൽ മേഖലയിലെ വ്യാപാരികൾക്ക് ജില്ലാ കമ്മിറ്റിയുടെ ധനസഹായം വിതരണവും, സമ്മേളനത്തോടനുബന്ധിച്ച് എടക്കാനം അർജുന ഗ്രൗണ്ടിൽ നടത്തിയ ഫുട്ബോൾ ടൂർണ്ണമെൻ്റ് മത്സരത്തിൽ ജേതാക്കളായ എടക്കാനം അർജുന, പടിയൂർ ടോപ് ടോൺ ടീമുകൾക്ക് സമ്മാന വിതരണവും നടത്തി. മുതിർന്ന വ്യാപാരികളേയും ചടങ്ങിൽ ആദരിച്ചു
ഏരിയ സെക്രട്ടറി ഒ. വിജേഷ് പ്രവർത്തന റിപ്പോർട്ടും, ട്രഷറർ അബ്ദുൾ റസാഖ് ഉളിക്കൽ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.
ഇരിട്ടി നഗരസഭ ചെയർപേഴ്സൺ വി. വിനോദ് കുമാർ, ഇരിട്ടി ഡിവൈഎസ്പി പി.കെ. ധനഞ്ജയബാബു, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം. സുമേഷ്, കെ.പി. അബ്ദുൾ റഹ്മാൻ, പി.കെ. ബാബു, കെ.വി. സക്കീർ ഹുസൈൻ, സത്യൻ കൊമ്മേരി, ഇബ്രാഹിം മുണ്ടേരി, വി.പി. അബ്ദുൾ റഷീദ്, ഡോ.ജി. ശിവരാമകൃഷ്ണൻ, ടി.ജെ ജോസഫ്, സി പി. റസാഖ്, കെ.സവിത, അനൂപ് അനു ദീപം, വി.വി.ഷാജി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ : പി. പ്രഭാകരൻ (പ്രസിഡണ്ട്), ഒ. വിജേഷ് (സെക്രട്ടറി), അബ്ദുൾ റസാഖ് ഉളിക്കൽ (ട്രഷറർ).

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button