Uncategorized

ഗാര്‍ഹിക പാചകവാതക സിലിണ്ടര്‍ ബുക്കിങ് നിയന്ത്രണത്തില്‍ ഇളവ്; ഇടവേള 45 ദിവസത്തില്‍ നിന്ന് 25 ആയി കുറച്ചു

ന്യൂഡല്‍ഹി: ഗാര്‍ഹിക പാചകവാതക സിലിണ്ടര്‍ ബുക്കിങ്ങിനുള്ള നിയന്ത്രണത്തില്‍ ഇളവുമായി കേന്ദ്ര സര്‍ക്കാര്‍. ബുക്കിങ് ഇടവേള 45 ദിവസത്തില്‍ നിന്ന് 25 ആയി കുറച്ചതായി പെട്രോളിയം – പ്രകൃതിവാതക സഹമന്ത്രി സുരേഷ് ഗോപി അറിയിച്ചു. രാജ്യത്ത് എല്‍പിജി വിതരണ പ്രതിസന്ധി ഒഴിഞ്ഞതോടെയാണ് ഇടവേള കുറയ്ക്കാന്‍ കേന്ദ്രം തീരുമാനിച്ചത്. ഇനി ഗ്രാമ മേഖലയില്‍ ഉള്ളവര്‍ക്കും ഒരു ബുക്കിങ് കഴിഞ്ഞ് 25 ദിവസം പൂര്‍ത്തിയാക്കിയാല്‍ അടുത്ത സിലിണ്ടര്‍ ബുക്ക് ചെയ്യാം. പശ്ചിമേഷ്യന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കേന്ദ്രം നിയന്ത്രണം കൊണ്ടുവന്നത്. അതേസമയം നഗരമേഖലയില്‍ 25ദിവസമെന്ന നിലവിലുള്ള ഇടവേള തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ മാര്‍ച്ചിലാണ് പെട്രോളിയം മന്ത്രാലയം നഗരപ്രദേശങ്ങളിലെ ഉപഭോക്താക്കള്‍ക്ക് 25 ദിവസത്തേയും ഗ്രാമീണ മേഖലയിലുള്ളവര്‍ക്ക് 45 ദിവസത്തെയും ബുക്കിങ് ഇടവേള നിശ്ചയിച്ചത്. അനിശ്ചിതത്വത്തിന്റെ സാഹചര്യത്തില്‍ എല്‍പിജി വിതരണം തടസമില്ലാതെ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു നടപടി. വിതരണ സാഹചര്യം മെച്ചപ്പെട്ടതിനൊപ്പം റീഫില്ലിംഗിലെ കാലതാമസം കുറയുകയും ചെയ്തതോടെയാണ് ക്രമീകരണത്തില്‍ പരിഷ്‌കരണം ഉണ്ടായത്.

പുതിയ ഇളവ് വന്നതോടെ ഇനി നഗര – ഗ്രാമ വ്യത്യാസമില്ലാതെ എല്ലാ ഗാര്‍ഹിക എല്‍പിജി ഉപഭോക്താക്കള്‍ക്കും 25 ദിവസത്തെ ഇടവേളയില്‍ റീഫില്‍ ബുക്ക് ചെയ്യാമമെന്ന് ഫേസ്ബുക്ക് കുറിപ്പില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button