Uncategorized

ഛായാഗ്രാഹകൻ ടി.എൻ. കൃഷ്ണൻകുട്ടി അന്തരിച്ചു

ആലപ്പുഴ: മുതിർന്ന ഛായാഗ്രാഹകൻ ടി.എൻ. കൃഷ്ണൻകുട്ടി (96) അന്തരിച്ചു. എഴുപതിൽപരം സിനിമകളുടെ ഛായാഗ്രാഹകനായിരുന്നു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ഔദ്യോഗിക ചടങ്ങുകളോടെ വീട്ടുവളപ്പിൽ നടക്കും.

1960 ൽ ഉദയാ നിർമിച്ച് കുഞ്ചാക്കോ സംവിധാനം ചെയ്ത ‘ഉമ്മ’ എന്ന സിനിമയ്ക്കു വേണ്ടിയാണ് ടി.എൻ. കൃഷ്ണൻകുട്ടി ആദ്യമായി ക്യാമറാ ചലിപ്പിച്ചത്. ഹരിഹരൻ ആദ്യമായി സംവിധാനം ചെയ്ത ‘ലേഡീസ് ഹോസ്റ്റൽ’ എന്ന സിനിമയുടെ ഛായാഗ്രാഹകനും കൃഷ്ണൻകുട്ടിയായിരുന്നു.

തിക്കുറിശ്ശി സുകുമാരൻ നായർ, എം.എം. നേശൻ, പി.ജെ.ആന്റണി, ശശികുമാർ, എ.ബി. രാജ്, വേണു, കെ.പി. പിള്ള, കെ.നാരായണൻ എന്നീ സംവിധായകരുടെ സിനിമകൾക്കു വേണ്ടിയും ഛായാഗ്രഹണം നിർവഹിച്ചു. 1985ൽ ജോർജ് വെട്ടം സംവിധാനം ചെയ്ത ‘മടക്കയാത്ര’ എന്ന സിനിമയ്ക്കു വേണ്ടിയാണ് അവസാനം ഛായാഗ്രഹണം നിർവഹിച്ചത്.ഭാര്യ: ലളിതമ്മ, മക്കൾ – ഹരികൃഷ്ണൻ, ജയകൃഷ്ണൻ, ജ്യോതികൃഷ്ണ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button