Uncategorized
ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ അഞ്ചായി

ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ സത്യ നികേതനില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ അഞ്ചായി. നാല് പേരുടെ നില ഗുരുതരമായി തുടരുകയാണെന്ന്. സ്ഥലത്ത് രക്ഷാപ്രവർത്തനം ഇപ്പോഴും പുരോഗമിക്കുകയാണ്. രക്ഷാപ്രവർത്തനം ഒൻപതര മണിക്കൂർ പിന്നിട്ടു. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ അപകടം നടക്കുമ്പോള്‍ കെട്ടിടത്തിന്റെ ബേസ്മെന്റ് ഭാഗത്തായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ടായിരുന്നു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ എത്രപേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് വ്യക്തമായി പറയാൻ കഴിയില്ലെന്ന് പൊലീസ് പറഞ്ഞു




