Uncategorized

അറിവിന്റെ വെളിച്ചം പകരുന്നവർക്ക് പ്രണാമം :_അധ്യാപക ദിനം വർണ്ണാഭമായി ആഘോഷിച്ച് എം.ജി.എം .ശാലേം സെക്കൻഡറി സ്കൂൾ.

കേളകം :- എം.ജി.എം. ശാലേം സെക്കണ്ടറി സ്കൂളിൽ നവ്യാനുഭവമായി അധ്യാപക ദിനം..ഗുരുദേവോ ഭവ എന്ന ആപ്തവാക്യത്തെ അനുസ്മരിപ്പിക്കുന്ന വിവിധ പരിപാടികളോടെ സ്കൂൾ ഓഡിറ്റോറിയത്തിൽ ആയിരുന്നു ആഘോഷചടങ്ങുകൾ.
ചടങ്ങിൽ സ്കൂൾ ഹെഡ് ബോയ് മാസ്റ്റർ സക്കറിയ ജോസ് സ്വാഗതപ്രസംഗവും പി.ടി.എ .പ്രസിഡണ്ട് രാജേഷ് കുമാർ വി.വി. അധ്യക്ഷ പ്രസംഗവും നടത്തി. സ്കൂൾ മാനേജർ ജിനു ജോൺ ചടങ്ങ് ഉദ്ഘാടനം ചെയ്തു. തൻ്റെ ഉദ്ഘാടന പ്രസംഗത്തിൽ വിദ്യാർത്ഥികളുടെ ജീവിതത്തിൽ അധ്യാപകർ വഹിക്കുന്ന പങ്ക് നിസ്സീമമാണെന്നും നല്ലൊരു സമൂഹത്തെ വാർത്തെടുക്കുന്നതിൽ അധ്യാപകരുടെ അർപ്പണബോധം അത്യന്താപേക്ഷിതമാണെന്നും മാനേജർ ഓർമിപ്പിച്ചു. പ്രിൻസിപ്പാൾ റ്റി.വി. ജോണി ആശംസ പ്രസംഗത്തിലൂടെ ഭാവിയുടെ വാഗ്ദാനങ്ങൾ ആയ തലമുറയെ സർഗാത്മകതയോടെയും മൂല്യബോധത്തോടും കൂടി വാർത്തെടുക്കുന്നതിൽ അധ്യാപകർ വഹിക്കുന്ന പങ്ക് നിസ്സീമമാണെന്ന് ഓർമിപ്പിക്കുകയുണ്ടായി.മദർ പി.ടി.എ. പ്രസിഡണ്ട് ശ്രീജ സുനിൽ, മാനേജ്മെൻ്റ് ട്രസ്റ്റി വിൽസൺ പുളിക്കൻ എന്നിവർ ആശംസകൾ അർപ്പിച്ചു. .സ്റ്റാഫ് സെക്രട്ടറി പ്രിജ എം.ടി.നന്ദി പ്രകാശനവും നടത്തി.
അറിവിൻ്റെ അക്ഷര വെളിച്ചം പകർന്നു നൽകുന്ന ഗുരു ശ്രേഷ്ഠരെ ആഘോഷങ്ങളുടെ ഭാഗമായി ആദരിക്കുന്ന ചടങ്ങും നടന്നു. പി.ടി.എ.യും മാനേജ്മെൻ്റും അധ്യാപകർക്ക് സ്നേഹോപഹാരങ്ങൾ കൈമാറി. വിദ്യാർഥികളുടെ കലാപരിപാടികൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button