24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ചികിത്സയ്ക്കെത്തിയ യുവതികളോട് അപമര്യാദയായി പെരുമാറിയെന്ന് പരാതി; സർക്കാർ ഡോക്ടർ അറസ്റ്റിൽ
Uncategorized

ചികിത്സയ്ക്കെത്തിയ യുവതികളോട് അപമര്യാദയായി പെരുമാറിയെന്ന് പരാതി; സർക്കാർ ഡോക്ടർ അറസ്റ്റിൽ

കോഴിക്കോട്: കുറ്റ്യാടിയിൽ ചികിത്സയ്ക്കെത്തിയ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ ഡോക്ടർ അറസ്റ്റിൽ. കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെ ഡോക്ടർ ബിബിനാണ് അറസ്റ്റിലായത്. ഡ്യൂട്ടി സമയത്ത് ബിബിൻ മദ്യപിച്ചിരുന്നതായും പരാതിയിൽ പറയുന്നു.ഇന്നലെ വൈകുന്നേരം 3.30ഓടെയാണ് സംഭവം. പരിശോധനയ്ക്ക് എത്തിയ യുവതികളുടെ ശരീര ഭാഗങ്ങളിൽ സ്പർശിച്ചു എന്നാണ് പരാതി. ആദ്യം പ്രദേശത്തെ രാഷ്ട്രീയ നേതാക്കളെയാണ് സ്ത്രീകള്‍ ഇക്കാര്യം അറിയിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.പി ചന്ദ്രി ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി. തുടര്‍ന്ന് ഡോക്ടര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കി. മൂന്ന് യുവതികള്‍ നല്‍കിയ പരാതിയിലാണ് ഡോക്ടർക്കെതിരെ കേസെടുത്തത്

Related posts

സിദ്ധാർത്ഥന്‍റെ മരണം; സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ നിർദ്ദേശം, സിബിഐയ്ക്ക് ആവശ്യമായ സൗകര്യം ഉറപ്പാക്കണം

Aswathi Kottiyoor

ഗഗന്‍യാന്‍ ദൗത്യത്തില്‍ മലയാളിയും; പേരുവിവരങ്ങള്‍ നാളെ പ്രധാനമന്ത്രി പ്രഖ്യാപിക്കും

Aswathi Kottiyoor

പരീക്ഷയിൽ തോറ്റപ്പോൾ വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കി, ജോലി ആശുപത്രിയിൽ; ഒറിജിനലിനെ വെല്ലുന്ന വ്യാജനെതിരെ പരാതി

Aswathi Kottiyoor
WordPress Image Lightbox