Uncategorized

പാഞ്ഞടുത്ത് കാട്ടാന; മൂന്നാറിൽ തൊഴിലാളി രക്ഷപ്പെട്ടത് തലനാരിടയ്ക്ക്, വീഡിയോ പുറത്ത്

മൂന്നാറിൽ കാട്ടാനയുടെ ആക്രമണത്തിൽ നിന്നും തൊഴിലാളി രക്ഷപ്പെട്ടത് തലനാരിടയ്ക്ക്. കന്നിമല എസ്റ്റേറ്റ് ലോവർ ഡിവിഷനിലാണ് കാട്ടാനയുടെ ആക്രമണ ശ്രമം ഉണ്ടായത്. ലയത്തിന് പുറത്ത് നിൽക്കുകയായിരുന്ന തൊഴിലാളിയെ ആന കണ്ടതോടെ ആക്രമിക്കാനായി പാഞ്ഞടുക്കുകയായിരുന്നു. ആനയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ തൊഴിലാളിയോടി. പിന്നാലെ കാട്ടാനയും പിന്തുടർന്നെങ്കിലും തലനാരിഴയ്ക്കാണ് തൊഴിലാളി രക്ഷപ്പെട്ടത്. തൊഴിലാളി ഓടുന്നത് പുറത്തുവന്ന ദൃശ്യങ്ങളിൽ കാണാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button