Uncategorized

അധ്യാപകരുടേയും വിദ്യാർഥികളുടേയും ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച കെഎസ്‍യു നേതാവിനെതിരെ തൃക്കാക്കര ഭാരത മാതാ കോളേജിൽ വിദ്യാർത്ഥി പ്രതിഷേധം

അധ്യാപകരുടെയും വിദ്യാർത്ഥിനികളുടെയും ചിത്രങ്ങളും വീഡിയോകളും മോർഫ് ചെയ്ത് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച കെ എസ്‌ യു നേതാവിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് തൃക്കാക്കര ഭാരതമാതാ കോളേജിൽ വിദ്യാർഥി പ്രതിഷേധം.

ബി ബി എ ലോജിസ്റ്റിക്സ് വിദ്യാർത്ഥിയും കെ എസ്‌ യു മീഡിയ കമ്മിറ്റി അംഗവുമായ എസ് ശ്രീഹരിയാണ് അധ്യാപകരുടേയും വിദ്യാർഥികളുടേയും ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചത്. പ്രതിയെ കോളേജ് മാനേജ്മെൻ്റ് സംരക്ഷിക്കാൻ ശ്രമിച്ചതായും വിദ്യാർഥികൾ പറയുന്നു.

പ്രതിയെ സംരക്ഷിക്കാൻ ശ്രമിച്ച കോളേജ് മാനേജ്മെൻറ് എതിരെയും വിദ്യാർഥി പ്രതിഷേധം കടുക്കുകയാണ്. സംഭവത്തിൽ തൃക്കാക്കര പൊലീസ് കേസെടുത്തെങ്കിലും തുടർനടപടികൾ ഒന്നും ഉണ്ടായില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button