Uncategorized

മ​രി​ച്ചെ​ന്ന് ക​രു​തി സം​സ്ക​രി​ച്ച യു​വാ​വ് ജീ​വ​നോ​ടെ തി​രി​ച്ചെ​ത്തി

ഭു​വ​നേ​ശ്വ​ർ: ഒ​ഡീ​ഷ​യി​ലെ ധെ​ങ്ക​നാ​ൽ ജി​ല്ല​യി​ൽ മ​രി​ച്ചെ​ന്ന് ക​രു​തി സം​സ്കാ​ര ച​ട​ങ്ങു​ക​ളും മ​ര​ണാ​ന​ന്ത​ര ക​ർ​മ​ങ്ങ​ളും പൂ​ർ​ത്തി​യാ​ക്കി​യ യു​വാ​വ് ഒ​രു മാ​സ​ത്തി​ന് ശേ​ഷം ജീ​വ​നോ​ടെ തി​രി​ച്ചെ​ത്തി. മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന സ​നാ​ത​ൻ നാ​യി​ക് (29) എ​ന്ന യു​വാ​വാ​ണ് വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ​ത്ക​ഴി​ഞ്ഞ ജൂ​ലൈ 27-നാ​ണ് സ​നാ​ത​ൻ നാ​യി​ക് സൈ​ക്കി​ളി​ൽ വീ​ടു​വി​ട്ട് ഇ​റ​ങ്ങി​യ​ത്. ഏ​റെ തെ​ര​ഞ്ഞി​ട്ടും ക​ണ്ടെ​ത്താ​നാ​വാ​ത്ത​തി​നെ തു​ട​ർ​ന്ന് ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷം വീ​ടി​നു സ​മീ​പ​മു​ള്ള പാ​ട​ശേ​ഖ​ര​ത്തി​ൽ നി​ന്ന് അ​ഴു​കി​യ നി​ല​യി​ൽ ഒ​രു മൃ​ത​ദേ​ഹം പൊ​ലി​സ് ക​ണ്ടെ​ടു​ത്തു. മൃ​ത​ദേ​ഹ​ത്തി​ലു​ണ്ടാ​യി​രു​ന്ന വ​സ്ത്ര​ങ്ങ​ൾ ക​ണ്ട് സ​നാ​ത​ന്‍റെ മൃ​ത​ദേ​ഹ​മാ​ണെ​ന്ന് കു​ടും​ബം തി​രി​ച്ച​റി​യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം ഏ​റ്റു​വാ​ങ്ങി​യ കു​ടും​ബം സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ന​ട​ത്തി.

എ​ന്നാ​ൽ സ​നാ​ത​ൻ ജീ​വ​നോ​ടെ​യു​ണ്ടെ​ന്ന് പി​ന്നീ​ട് പൊ​ലി​സ് ക​ണ്ടെ​ത്തി. വി​വ​രം ല​ഭി​ച്ച​യു​ട​ൻ ബ​ന്ധു​ക്ക​ൾ സ്ഥ​ല​ത്തെ​ത്തി സ​നാ​ത​നെ കൂ​ട്ടി​ക്കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്നു.

അ​തേ​സ​മ​യം, സ​നാ​ത​ന്‍റെ കു​ടും​ബം സം​സ്ക​രി​ച്ച​ത് ആ​രു​ടെ മൃ​ത​ദേ​ഹ​മാ​ണെ​ന്ന ഇ​തു​വ​രെ ക​ണ്ടെ​ത്തി​യി​ട്ടി​ല്ല. സം​ഭ​വ​ത്തി​ൽ പൊ​ലി​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button