സര്‍ക്കാര്‍ ആശുപത്രിയിൽ രോഗിയോട് മോശമായി പെരുമാറിയ സംഭവം; ഡോക്ടർക്ക് നിർബന്ധിത അവധി

കൊല്ലം: കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രോഗിയോട് ഡോക്ടർ മോശമായി പെരുമാറിയ സംഭവത്തില്‍ ഡോക്ടർക്ക് നിർബന്ധിത അവധി. ഡോ. രേഖ കൃഷ്ണനോട് നിർബന്ധിത അവധിയിൽ പോകാൻ നിർദ്ദേശം നല്‍കി. രോഗിയോടും ഒപ്പം എത്തിയവരോടും മോശമായി പെരുമാറുന്ന ദൃശ്യം പ്രചരിച്ചതിന് പിന്നാലെ രേഖ കൃഷ്ണന് സൂപ്രണ്ട് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ആരോഗ്യ വകുപ്പ് വിജിലൻസ് വിഭാഗം ആശുപത്രിയിലെത്തി അന്വേഷണം നടത്തികൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ കാഷ്വാലിറ്റി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർ രേഖ കൃഷ്ണൻ രോഗിയോടും ഒപ്പമെത്തിയവരോടും തർക്കിക്കുന്ന ദൃശ്യം പുറത്തുവന്നു. പനിയും ശരീരം വേദനയും എമർജൻസിയല്ലെന്നും ഇത് തുറന്ന് വെച്ചിരിക്കുന്നത് നിങ്ങൾക്ക് ഓടിക്കയറാൻ അല്ലെന്നുമായിരുന്നു ഡോക്ടറുടെ പ്രതികരണം. പാതിരാത്രി കഴിഞ്ഞെന്നും ഇത് തോന്നിവാസം ആണെന്നും ഡോക്ടർ ചികിത്സ തേടിയവരോട് പറയുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ദൃശ്യം പ്രചരിച്ചതിന് പിന്നാലെ ഡോക്ടർക്ക് ആശുപത്രി സൂപ്രണ്ട് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു




