23.1 C
Iritty, IN
September 16, 2024
  • Home
  • Uncategorized
  • കെ സി ലേഖക്കും നിലമ്പൂര്‍ ആയിഷക്കും ലക്ഷ്മി എന്‍ മേനോനും ഡോ. ആര്‍ എസ് സിന്ധുവിനും വനിതാരത്‌ന പുരസ്‌കാരം
Uncategorized

കെ സി ലേഖക്കും നിലമ്പൂര്‍ ആയിഷക്കും ലക്ഷ്മി എന്‍ മേനോനും ഡോ. ആര്‍ എസ് സിന്ധുവിനും വനിതാരത്‌ന പുരസ്‌കാരം


തിരുവനന്തപുരം> 2022ലെ സംസ്ഥാന സര്‍ക്കാരിന്റെ വനിതാരത്‌ന പുരസ്‌കാരങ്ങള്‍ ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു. കായിക മേഖലയില്‍ കെ.സി. ലേഖ, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിത വിജയം നേടിയ വനിതാ വിഭാഗത്തില്‍ നിലമ്പൂര്‍ ആയിഷ, സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണത്തില്‍ ലക്ഷ്മി എന്‍ മേനോന്‍, വിദ്യാഭ്യാസ മേഖലയിലും ശാസ്ത്ര സാങ്കേതിക മേഖലയിലും വ്യക്തി മുദ്ര പതിപ്പിച്ച വനിതയായി കോട്ടയം ഗവ. മെഡിക്കല്‍ കോളേജ്, സര്‍ജിക്കല്‍ ഗാസ്‌ട്രോഎന്‍ട്രോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ആര്‍ എസ് സിന്ധു എന്നിവരെ തെരഞ്ഞെടുത്തു.

മാര്‍ച്ച് 8ന് വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വനിതാദിനാഘോഷം സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.

Related posts

മലപ്പുറത്ത് സ്ത്രീധന പീഡന കേസിൽ യുവാവിന് തടവ് ശിക്ഷ

Aswathi Kottiyoor

കൊയ്തിട്ട് രണ്ട് മാസം, സപ്ലൈകോ വരുന്നതും കാത്ത് 40000 പേർ; വിഷുവിന് മുണ്ട് മുറുക്കിയുടുക്കേണ്ട അവസ്ഥയിൽ കർഷകർ

Aswathi Kottiyoor

സുഹൃത്തുക്കളുമായി ബാറിലിരുന്ന യുവാവിനെ പിന്നെ കണ്ടത് റോഡരികിൽ; 3 മാസത്തിന് ശേഷം മരണം, ഒന്നുമറിയാതെ വീട്ടുകാർ

Aswathi Kottiyoor
WordPress Image Lightbox