Uncategorized

സസ്‌പെൻഷനിലായ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ അശോക് കുമാർ അന്വേഷിച്ച കേസുകളിൽ അട്ടിമറി സംശയം; പരിശോധന

കോട്ടയം: കൈക്കൂലി കേസില്‍ സസ്‌പെന്‍ഷനിലായ കോട്ടയം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ അശോക് കുമാര്‍ അന്വേഷിച്ച കേസുകളില്‍ പരിശോധന. പ്രമാദമായ കേസുകള്‍ അശോക് കുമാര്‍ കൈക്കൂലി വാങ്ങി അട്ടിമറിച്ചെന്നെ സംശയത്തെ തുടര്‍ന്നാണ് നീക്കം. നടന്‍മാരായ ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവര്‍ പ്രതികളായ ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്, സിപിഐഎം നേതാവായ യു പ്രതിഭയുടെ മകന്‍ ഉള്‍പ്പെട്ട കഞ്ചാവ് കേസ് എന്നിവയിലുൾപ്പെടെയാണ് അട്ടിമറി സംശയത്തില്‍ ഫയലുകള്‍ പരിശോധിക്കാനുള്ള തീരുമാനം.

അശോക് കുമാറിന്റെ സ്വത്തുവിവരങ്ങള്‍ സംബന്ധിച്ച് വിജിലന്‍സ് പ്രാരംഭ അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് ഇയാള്‍ അന്വേഷിച്ച കേസ് ഫയലുകള്‍ പരിശോധിക്കാന്‍ എക്‌സൈസ് വകുപ്പിന്റെ തീരുമാനം. ആലപ്പുഴയില്‍ അശോക് കുമാര്‍ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണറായി ഇയാള്‍ ജോലി ചെയ്യുന്ന സമയമാണ് പ്രമുഖ നടന്മാര്‍ ഉള്‍പ്പെട്ട ഹൈബ്രിഡ് കഞ്ചാവ് വേട്ട നടന്നത്. കേരളത്തില്‍ അതുവരെ പിടികൂടിയതില്‍ ഏറ്റവും വലിയ കഞ്ചാവ് വേട്ടയായിരുന്നു അത്. എന്നാല്‍ പിന്നീട് പ്രതി പട്ടികയില്‍ നിന്നും നടന്മാരെ ഒഴിവാക്കിയുള്ള റിപ്പോര്‍ട്ടാണ് കോടതിയില്‍ എത്തിയത്. നിലവില്‍ കഞ്ചാവുമായി പിടിയിലായ തമിഴ്‌നാട് സ്വദേശിയും സഹായിയുമാണ് കേസിലെ പ്രതികള്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button