Uncategorized

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ യൂ​ട്യൂ​ബ​റും ഗാ​യ​ക​നു​മാ​യ അ​ങ്കി​ത് ബാ​ലി​യാ​ൻ വെ​ടി​യേ​റ്റ് മ​രി​ച്ചു

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഷാം​ലി ജി​ല്ല​യി​ൽ യൂ​ട്യൂ​ബ​റും ഹ​രി​യാ​ൻ​വി ഗാ​യ​ക​നു​മാ​യ അ​ങ്കി​ത് ബാ​ലി​യാ​ൻ (32) അ​ജ്ഞാ​ത​രു​ടെ വെ​ടി​യേ​റ്റ് കൊ​ല്ല​പ്പെ​ട്ടു. ജി​മ്മി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന് നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.ര​ണ്ട് ബൈ​ക്കു​ക​ളി​ലെ​ത്തി​യ അ​ക്ര​മി​ക​ൾ അ​ങ്കി​ത് ബാ​ലി​യാ​ൻ നേ​രെ നി​ര​വ​ധി ത​വ​ണ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. അ​ദ്ദേ​ഹം സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു. വി​വ​ര​മ​റി​ഞ്ഞ് പോ​ലീ​സെ​ത്തി മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി അ​യ​ച്ചു. പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​നാ​യി പ്ര​ത്യേ​ക പോ​ലീ​സ് സം​ഘ​ത്തെ രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും പ്ര​ദേ​ശ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണെ​ന്നും ഷാം​ലി എസ്പി എം.​പി. സിം​ഗ് വ്യ​ക്ത​മാ​ക്കി.

വ​രാ​നി​രി​ക്കു​ന്ന പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ങ്കി​ത് മ​ത്സ​രി​ച്ചേ​ക്കു​മെ​ന്ന് അ​ഭ്യൂ​ഹ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു. ഇ​താ​ണോ കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത​യി​ല്ല. യൂ​ട്യൂ​ബി​ൽ മൂ​ന്ന​ര ല​ക്ഷ​ത്തി​ധി​കം സ​ബ്‌​സ്‌​ക്രൈ​ബേ​ഴ്‌​സ് ഉ​ള്ള അ​ങ്കി​ത് പാ​ട്ടു​ക​ളി​ലൂ​ടെ​യും വീ​ഡി​യോ​ക​ളി​ലൂ​ടെ​യും ശ്ര​ദ്ധേ​യ​നാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ർ​ക്കാ​രി​നെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ അ​ഖി​ലേ​ഷ് യാ​ദ​വ് രം​ഗ​ത്തെ​ത്തി. യു​പി​യി​ലെ ക്ര​മ​സ​മാ​ധാ​ന​നി​ല ത​ക​ർ​ന്ന് പൂ​ജ്യ​ത്തി​ലെ​ത്തി​യി​രി​ക്കു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. അ​ങ്കി​ത് ബ​ലി​യ​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ രാ​ഷ്ട്രീ​യ വൈ​രാ​ഗ്യ​മു​ണ്ടോ​യെ​ന്ന് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നു അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button